ഭാഷയറിയാതെ ആരും പെടാപാട് പെടില്ല
ടോക്കിയോ: ഒളിംപിക്‌സിനെത്തിയ ആരും ടോക്കിയോയില്‍ ഭാഷ അറിയാതെ കുഴയില്ല. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന 206 രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ ഭാഷ അറിയാതെ കുഴയേണ്ടതില്ല. നിങ്ങള്‍ ഏത് ഭാഷക്കാരനാണെങ്കിലും നിങ്ങളെ സഹായിക്കാന്‍ അലക്‌സാണ്ട@ര്‍ പൊന്നോമറോവും സംഘവും ടോക്കിയോയിലുണ്ട്. അലക്‌സാണ്ട@ര്‍ പൊന്നോമറോവിന്റെ നേതൃത്വത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് വരുന്ന കായികതാരങ്ങളെയും വിധികര്‍ത്താക്കളെയും മാധ്യമപ്രവര്‍ത്തകരെയും ജപ്പാന്‍ ഭാഷയുമായി ബന്ധിപ്പിക്കാനുള്ള ശൃംഖലയുണ്ടാക്കിയിരിക്കുന്നത്. മൗറീന്‍ സ്വീനി എന്നൊരു ഭാഷാ പണ്ഡിതയും അലക്‌സാണ്ട@ര്‍ പൊന്നോമറോവിന് കൂട്ടായുണ്ട്. ലോകത്തുള്ള ഒട്ടുമിക്ക ഭാഷയും പഠിച്ച അലക്‌സാണ്ട@ര്‍ പൊന്നോമറോവ് പഴയ സോവിയറ്റ് യൂനിയനിലായിരുന്നു ജനിച്ചത്. റഷ്യന്‍ ഉക്രൈന്‍ ഭാഷകള്‍ക്ക് ഒപ്പം ഇംഗ്ലീഷും അഭ്യസിച്ചിരുന്നെങ്കിലും തുടര്‍ പഠനത്തിന് അവിടെ സാധ്യത ഇല്ലായിരുന്നു.
അതുകാരണം അധ്യാപികയായ അമ്മ അവരുടെ സൗഹൃദം ഉപയോഗപ്പെടുത്തി അവിടുത്തെ അമേരിക്കന്‍ എംബസിയില്‍ നിന്ന് കടത്തികൊ@ണ്ടുവന്ന പുസ്തകങ്ങളും സി.ഡിയും സിനിമ സി ഡി കളും ഉപയോഗിച്ചായിരുന്നു ഇംഗ്ലീഷ് അഭ്യസിച്ചത്. പിന്നീട് സോവിയറ്റ് യൂനിയനില്‍ നിലവിലുണ്ട@ായിരുന്ന ഒന്‍പത് ഭാഷകളും പഠിച്ചെടുത്തു. മാധ്യമ പ്രവര്‍ത്തകര്‍ എത്ര ഭാഷകള്‍ അറിയാമെന്നു അലക്‌സാണ്ട@ര്‍ പൊന്നോമറോവ്‌നോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി മറന്നു പോയിഎന്നായിരുന്നു. എന്നാല്‍ എങ്ങനെയു@ണ്ട് നിങ്ങളുടെ ജപ്പാനീസ് ഭാഷ എന്ന ചോദ്യത്തിന് കിട്ടിയ മറുപടി കടുകട്ടിയാണെന്നായിരുന്നു. ഒളിംപിക്‌സ് കാലത്തെ ഭാഷാ ബുദ്ദിമുട്ട് പരിഹരിക്കാന്‍ ജപ്പാന്‍കാരായ 100 യുവതി യുവാക്കള്‍ അദ്ദേഹത്തോടൊപ്പമു@ണ്ട്. ഭാഷ തര്‍ജമക്കായി അലക്‌സാണ്ട@ര്‍ പൊന്നോമറോവും സംഘവും സ്‌പെഷല്‍ സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തിയിട്ടുണ്ട്.
ഈ സോഫ്റ്റ്‌വെയര്‍ ഒളിംപിക്‌സിലെ എല്ലാ വളണ്ടിയര്‍മാരുടെ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ആര്‍ക്കു എവിടെ എപ്പോള്‍ ഭാഷാ പ്രശ്‌നം ഉ@ണ്ടായാലും അവരോടു സംസാരിച്ചാല്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹരമാകും.
ഇരുപത് വകബേധങ്ങളുള്ള സ്പാനിഷ് ഭാഷയാണ് പഠിച്ചെടുക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ട്. ബ്രസീലിലെ പോര്‍ച്ചുഗീസും പോര്‍ച്ചുഗലിലെ പോര്‍ച്ചുഗീസ് ഭാഷയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും അലക്‌സാണ്ടര്‍ പൊന്നോമറോവ് പറയുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, റഷ്യന്‍. ഇറ്റാലിയന്‍, അറബിക്, ചൈനീസ്, കൊറിയന്‍, പോര്‍ച്ചുഗീസ് ഭാഷകള്‍ അലക്‌സാ@ണ്ടര്‍ പൊന്നോമറോവ് മണിമണിയായി പറയുകയും എഴുതിപ്പഠിപ്പിക്കുകയും ചെയ്യും.
2008 ബീജിങ് ഒളിംപിക് സമയത്താണ് അദ്ദേഹം ഒളിംപിക് ദൗത്യം ഏറ്റെടുത്തത്. തുടര്‍ന്ന് നടന്ന എല്ലാ സമ്മര്‍ വിന്റര്‍ ഒളിംപിക്‌സുകളിലും ഭാഷാ പ്രശ്‌നം പരിഹരിച്ചത് പൊന്നോമറോവാണ്. അമേരിക്കയിലെ വെര്‍മോ@ണ്ടിലെ മിഡില്‍സ് ബെറി അന്താരാഷ്ട ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് പൊന്നോമറോവ് ഭാഷകളെല്ലാം പഠിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."