HOME
DETAILS

കുതിക്കുന്നുണ്ടോ ഇന്ത്യ?

  
backup
October 14 2022 | 20:10 PM

indian-economy-2022-oct-15

ഗിരീഷ് കെ. നായർ


ഭരണകൂട അധികൃതരിൽനിന്ന് ആവർത്തിച്ചു കേൾക്കുന്നതാണ് ഇന്ത്യ കുതിക്കുന്നു, ഭാവി ഇന്ത്യയുടേതാണെന്നും മറ്റും. അനുദിനം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന നാണയ മൂല്യവും വിലക്കയറ്റവും കാർഷിക വായ്പയ്ക്കുൾപ്പെടെയുള്ള പലിശ വർധനയും നികുതി അടിച്ചേൽപ്പിക്കലും ഇന്ധന-പാചക വാതക വില വർധനയും എല്ലാം ഈ വാദത്തെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തെ പൗരനെ പിഴിഞ്ഞ് കുതിച്ച ചരിത്രം ഒരു രാജ്യത്തിനുമില്ല.


അയൽ രാജ്യമായ ചൈന വളർച്ചയിൽ തളർന്നുപോകാതിരുന്നത് എന്തുകൊണ്ടാണെന്ന് നോക്കണം. എതിർക്കാൻ കാരണങ്ങൾ കണ്ടേക്കാം. ഭൗതിക സാഹചര്യങ്ങളിലും ജനസംഖ്യയിലും ബൗദ്ധിക തലത്തിലും ഭരണ-ഭക്ഷണ-സംഗീത-സാംസ്‌കാരിക-സാമ്പത്തിക മേഖലകളിലും ഇന്ത്യയോട് മത്സരിച്ചിരുന്നവരാണ് ഇന്ന് റിലേയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നത്. തുടർച്ചയായ പുരോഗതിയുടെ ഫലമാണിതെന്നൊന്നും പറഞ്ഞുവയ്ക്കുന്നില്ല. കാരണം കഴിഞ്ഞ സെപ്റ്റംബറിൽ വേൾഡ് ഇക്കോണമിക് ഫോറം ക്രമാനുഗത പുരോഗതി ഒരു രാജ്യത്ത് സാധ്യമാകുമോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നതാണ്. പിന്നെന്താണ് കാരണം. അസമത്വത്തെ ആട്ടിപ്പായിക്കാനായതും നേടാനായ സഹിഷ്ണുതയും മറ്റെന്ത് ന്യൂനതയെക്കാളും ചൈനയിൽ പുലർന്നതാണ് പ്രധാന കാരണമായി പറയാനാവുന്നത്. ചൈനയുടെ ന്യൂനതകൾ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴാണ് ബഹുസ്വരത പുലരുന്ന ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കാൻ പ്രാപ്തമായ ഏക രാജ്യമെന്ന് ലോകം പറയുന്നത്. ഭരണാധികാരികളുടെ പിടിപ്പുകേടാണ് ഇന്ത്യയെ എക്കാലവും തളർത്തിയിട്ടുള്ളതെന്നത് വിസ്മരിക്കാവുന്നതല്ല. രാജ്യം കുതിക്കുന്നു എന്നത് ലോകത്തിന് മനസിലാകുന്നത് ഇവിടെ സൃഷ്ടിക്കപ്പെടുന്ന സമ്പന്നരുടെ കണക്കും എണ്ണവും അറിയുമ്പോഴാണെന്നത് ഒളിച്ചുവയ്‌ക്കേണ്ട കാര്യമല്ല. ചാണകം മെഴുകിയ തറയിൽ ചെറ്റപ്പുരയിൽ ഓലമറയ്ക്കുള്ളിൽ പെയ്ത്തുവെള്ളത്തിൽ കിടക്കുന്നവരുടെ നാടാണ് പ്രബുദ്ധ കേരളം പോലും. ഉത്തരേന്ത്യയുടെ കാര്യമാകട്ടെ പറയാനുമില്ല. ഇന്തോനേഷ്യയുടേതിനു തുല്യമായി അസമത്വം എല്ലാ രംഗത്തും പുലരുമ്പോൾ ഇപ്പറയുന്ന കുതിപ്പ് പോക്കറ്റുകളിലാണെന്ന് മനസിലാകും. ഇന്ത്യ സമ്പന്നമാകുന്നത് ഇവിടെ സ്വർണഖനികളോ ഓയിൽപാടങ്ങളോ ഉള്ളതുകൊണ്ടല്ല. അസമത്വം കാണാതെ ഇന്ത്യയിലെ സമ്പന്നരെ മാത്രം അളന്നാണ് രാജ്യം കുതിക്കുകയാണെന്ന് അവർ പറയുന്നത്. പുരോഗതി സാധ്യമാകുന്നതിന് വഴിയുണ്ട്.


വിദ്യാഭ്യാസമുള്ള യുവതയും സോഫ്‌റ്റുവെയർ, ആരോഗ്യ രംഗത്തുൾപ്പെടെ പണിയെടുക്കുന്നവരും ലോകത്തിന് വാക്‌സിൻ വരെ സംഭാവന ചെയ്യാൻ കഴിയുന്നവരുമായ നമ്മളോട് മത്സരിക്കാൻ യൂറോപ്യൻ യൂനിയനോ ചൈനയ്‌ക്കോ ജപ്പാനോ അമേരിക്കക്കോ പോലും ആകില്ല. നമ്മുടെ ശക്തിയാണത്. ഇപ്പറഞ്ഞവർക്ക് വിദേശത്ത് ജോലി തേടിപ്പോകണമെങ്കിൽ ഹിന്ദി കൊണ്ടെന്തുകാര്യം. കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കാതെ കൂടുതൽ പേർ ഇംഗ്ലീഷ് സംസാരിക്കട്ടേയെന്ന കാഴ്ചപ്പാട് അധികാരികൾക്ക് ഉണ്ടാവേണ്ടതുണ്ട്. 50 ശതമാനം സ്ത്രീകളും ഇന്നും നിരക്ഷരമായ സമൂഹമാണ് നമ്മളുടേത്. കുടിവെള്ളമില്ലാത ഗ്രാമങ്ങളും അഴിമതിയും പിടിപ്പുകേടും ഉദ്യോഗസ്ഥ മേധാവിത്വവും കൊടികുത്തിവാഴുന്നതും പിന്നോക്കാവസ്ഥ കൂട്ടുന്നു. പ്രതിവർഷം 40 ശതമാനത്തിലധികം പഴവർഗങ്ങൾ വിപണി കാണാതെ പാഴാകുന്നു. ഇതൊക്കെയും കുതിപ്പിലേക്കല്ല രാജ്യത്തെ നയിക്കുക.
വികസന പാതയിലുള്ള ലോകത്തെ എട്ട് രാജ്യങ്ങളിൽ പ്രവർത്തനനിരതമായ യുവത ഇന്ത്യയിലാണ്. തൊഴിലെടുക്കുന്നവരുടെ ഇന്ത്യയിലെ ശരാശരി പ്രായം 27 വയസാകുമ്പോൾ ചൈനയിലും യു.എസിലും അത് 39-38 ആണ്. ജനസംഖ്യ നിയന്ത്രണം കർശനമാക്കിയപ്പോൾ ഈ രാജ്യങ്ങളിൽ സംഭവിച്ച ഒരു പ്രശ്‌നമായി ഇതിനെ കാണാനാകും. പക്ഷേ ഇവിടെ 15-29 പ്രായപരിധിയിലുള്ള 30 ശതമാനം ജനങ്ങൾക്കും തൊഴിലില്ലെന്ന കാര്യം വിസ്മരിക്കാനാവില്ല. സ്വാതന്ത്ര്യമില്ലാത്ത ചൈനയും നടപ്പാക്കാനാവാത്ത സ്വാതന്ത്ര്യമുള്ള യു.എസും ഇന്ത്യയോട് മത്സരിക്കുന്നതെങ്ങനെ. ഇന്ത്യ കുതിപ്പു നടത്തുന്നെങ്കിൽ അത് കാണേണ്ട കാലം അടുത്ത 40-50 വർഷമാണ്.


ലോകത്ത് മൂന്നാമത്തെ ജി.ഡി.പി ഇന്ത്യയുടേതാണ്. എന്നാൽ പ്രതിശീർഷ വരുമാനത്തിൽ പിന്നിലാണ്. കൃഷിയാണ് രാജ്യത്തിന്റെ സമ്പത്തെങ്കിലും തെരുവിലിറങ്ങേണ്ടിവരുന്ന കർഷകരെ ഗൗനിക്കാത്തിടത്തോളം പുരോഗതി കടലാസിലൊതുങ്ങും. രാജ്യത്തെ തൊഴിലാളികളുടെ 51 ശതമാനവും കാർഷിക മേഖലയിലാണ്. സമ്പത്തിന്റെ 17.4 ശതമാനം ഈ മേഖലയാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിലും മറ്റുമുള്ള പിടിപ്പുകേട് ഇന്നും ഈ മേഖലയെ പിന്നോട്ടാണ് അടിക്കുന്നത്.


പ്രതിശീർഷ കണക്കനുസരിച്ച് 12 ശതമാനം നികുതി മാത്രമാണ് രാജ്യത്ത് ഇന്ന് പിരിച്ചെടുക്കുന്നത് എന്ന കണക്ക് ഞെട്ടിക്കും. അഞ്ചു രൂപ പോലും പാവപ്പെട്ടവൻ നികുതി കെട്ടിയില്ലെങ്കിൽ സർക്കാരുകൾ അവന് ഭ്രഷ്ട് കൽപിക്കുന്ന രാജ്യത്ത് കോടിപ്രഭുക്കൾ കോടികളുടെ നികുതി സ്വാധീനം കൊണ്ട് എഴുതിത്തള്ളിക്കുന്ന രാജ്യം കുതിക്കുന്നതെങ്ങനെ. യൂറോപ്യൻ യൂണിയനിൽ പിരിച്ചെടുക്കുന്ന നികുതി 45 ശതമാനം ആണെന്ന് അറിയുമ്പോഴാണ് രാജ്യം പറ്റിക്കപ്പെടുന്നത് ഈ കോടിപ്രഭുക്കളിൽ നിന്നുതന്നെയാണെന്ന് മനസിലാകുന്നത്.


അടുത്ത രണ്ടു മൂന്ന് വർഷം നിർണായകമാണ്. വീണ്ടും ലോകം മാന്ദ്യത്തിലേക്കെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകുമ്പോൾ പണ്ട് മാന്ദ്യത്തിനിടയിലും പിടിച്ചുനിൽക്കാനായത് ഇന്ത്യക്കു മാത്രമായിരുന്നെന്ന് ഓർമിക്കണം. 32 ദശലക്ഷം വരുന്ന പ്രവാസ സമൂഹത്തിന് അവരുടെ നിക്ഷേപങ്ങൾ വഴി ഇന്ത്യയെ പിടിച്ചുയർത്താനുമാകും. പരിസ്ഥിതിയും സ്ഥായിയായ വളർച്ചയ്ക്കുള്ള ചുറ്റുവട്ടവും നമുക്കുണ്ട്. സഹിഷ്ണുതയും ഭരണപാടവവും ബഹുസ്വരതയും അഴിമതിരഹിത അന്തരീക്ഷവും പുലരേണ്ടതുണ്ട്. നേട്ടങ്ങളിലേക്ക് കുതിക്കണമെങ്കിൽ ഇതൊന്നും വഴിമുടക്കികളാകരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago