യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ട് കൊന്ന വിദ്യാർഥിനിയുടെ പിതാവിന്റെ മരണം ആത്മഹത്യ
ചെന്നൈ • പ്രണയാഭ്യർഥന നിരസിച്ചതിനു യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ട് കൊന്ന കോളജ് വിദ്യാർഥിനിയുടെ പിതാവിന്റെ മരണം ആത്മഹത്യയാണെന്ന് മെഡിക്കൽ റിപ്പോർട്ട്.
വ്യാഴാഴ്ച കൊല്ലപ്പെട്ട ടി. നഗറിലെ ജെയിൻ കോളജ് ബി.ബി.എ അവസാന വർഷ വിദ്യാർഥിനി സത്യയുടെ (20) പിതാവ് മാണിക്യമാണു ജീവനൊടുക്കിയത്.
മകളുടെ മരണവാർത്തയറിഞ്ഞതിനു പിന്നാലെ കുഴഞ്ഞുവീണ മാണിക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതത്തെ തുടർന്നു മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളിൽ വിഷാശം കണ്ടെത്തി. മദ്യത്തിൽ വിഷം കലർത്തി കുടിക്കുകയായിരുന്നുവെന്നാണ് സൂചന.
വിദ്യാർഥിനിയെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ട ആദമ്പാക്കം സ്വദേശി സതീഷിനെ (23) പൊലിസ് ചോദ്യംചെയ്യുന്നു.
ചെന്നൈ വിമാനത്താവളത്തിലെ കാർഗോ വിഭാഗം ജീവനക്കാരനായ ഇയാളെ ഇ.സി.ആർ റോഡിലെ ദുരൈപാക്കത്തു നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
തിരക്കേറിയ ചെന്നൈ സെന്റ് തോമസ് മൗണ്ട് സബർബൻ സ്റ്റേഷനിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്.
പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ സത്യയെ സതീഷ് താംബരത്തുനിന്ന് എഗ്മോറിലേക്ക് പോവുകയായിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ട്രെയിനിനടിയിൽപ്പെട്ട് സത്യ തൽക്ഷണം മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."