നവംബർ 12ന് ഹിമാചൽ ബൂത്തിലേക്ക് ; വോട്ടെണ്ണൽ ഡിസംബർ എട്ടിന്
ന്യൂഡൽഹി • ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. അടുത്ത മാസം 12നാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് വോട്ടെണ്ണും. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.
25 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. 27ന് സൂക്ഷ്മ പരിശോധന നടക്കും. 29ന് പത്രിക പിൻവലിക്കാം. കൊവിഡ് മാനണ്ഡങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു.വോട്ടർപട്ടിക പുതുക്കാൻ പുതിയ രീതി തെരഞ്ഞെടുപ്പ് കമ്മിഷണർ പ്രഖ്യാപിച്ചു. വർഷത്തിൽ നാലുതവണ വോട്ടർപട്ടികയിൽ പേര് ചേർക്കാം. സ്ഥാനാർഥികളുടെ സ്വത്ത് വിവരങ്ങളും കേസുകളും ജനങ്ങളെ അറിയിക്കും. അതിനായി പുതിയ ആപ്പ് പുറത്തിറക്കും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിൽ എല്ലാ വിവരങ്ങളും നൽകും. 80 വയസിനു മുകളിലുള്ളവരുടെ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ വീടുകളിലെത്തി വിഡിയോ എടുത്ത് സൂക്ഷിക്കുമെന്നും കമ്മിഷണർ അറിയിച്ചു.
55,07261 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 68 അംഗ ഹിമാചൽ നിയമസഭയിൽ ബി.ജെ.പിക്ക് 44 സീറ്റുകളും കോൺഗ്രസിന് 21 സീറ്റുകളുമാണുള്ളത്. സി.പി.എമ്മിന് ഒരു സീറ്റുമുണ്ട്. 35 സീറ്റുകളാണ് സർക്കാർ രൂപീകരണത്തിന് വേണ്ടത്. സർക്കാറിന്റെ കാലാവധി 2023 ജനുവരി എട്ടിന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."