അബ്ദുറഊഫ് മുസ്‌ലിയാര്‍ പനങ്ങാങ്ങര അന്തരിച്ചു
പനങ്ങാങ്ങര: പ്രമുഖ പണ്ഡിതനും വെളിയങ്കോട് ദാറുല്‍ ഇസ്‌ലാം ജാമിഅ ജൂനിയര്‍ കോളജ് മുദരിസുമായ പനങ്ങാങ്ങര അരീക്കര അബ്ദുറഊഫ് മുസ്‌ലിയാര്‍ ഫൈസി ഹൈതമി (71) അന്തരിച്ചു. സമസ്ത നേതാക്കളായ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സി.കെ സഈദ് മുസ്‌ലിയാര്‍ അരിപ്ര, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരുടെ ശിഷ്യനാണ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സഹപാഠിയാണ്.
കര്‍ണാടക തോഡാര്‍ ജാമിഅ ജൂനിയര്‍ കോളജ്, പുറമണ്ണൂര്‍ മജ്‌ലിസ്, എളമരം യതീംഖാന, പുളിയാട്ടുകുളം, വടക്കാങ്ങര, അമ്മിനിക്കാട്, കുളത്തുര്‍, വലമ്പൂര്‍, പടപ്പറമ്പ് പാലപ്പിള്ളി, കൊല്ലം, പനങ്ങാങ്ങര, വടകര മൂരാട്, ആനമങ്ങാട് ചത്തനാംകുറിശ്ശി എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ: ഖദീജ പാതിരമണ്ണ. മക്കള്‍: അബ്ദുറഹീം ഹൈതമി (മദ്‌റസാധ്യാപകന്‍, വേങ്ങര കച്ചേരിപ്പടി), അബ്ദുല്ല ദാരിമി (മുദരിസ്, കൂരാച്ചിപ്പടി ജുമാമസ്ജിദ് വിളയൂര്‍), മുഹമ്മദ് നജീബ് യമാനി (വൈസ് പ്രിന്‍സിപ്പല്‍, അന്‍വാറുല്‍ ഹുദാ ജൂനിയര്‍ കോളജ് രാമപുരം). മരുമക്കള്‍: സുമയ്യ ഒതുക്കുങ്ങല്‍, ആരിഫ ചെരക്കാപറമ്പ്, ജുഹൈന അരിമ്പ്ര. ഖബറടക്കം ബുധൻ രാവിലെ 10.30ന് അരിപ്ര വേളൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."