HOME
DETAILS
MAL
യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; താപനില 29 ഡിഗ്രി വരെ കുറയും
backup
September 27 2023 | 04:09 AM
യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; താപനില 29 ഡിഗ്രി വരെ കുറയും
അബുദാബി: യുഎഇയിൽ ഇന്ന് പൊതുവെ പ്രസന്നമായിരിക്കും. മികച്ച കാലാവസ്ഥായാകും ഇന്ന് ലഭിക്കുകയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില സമയത്ത് പൊടികാറ്റ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നെതൊഴിച്ചാൽ മറ്റു വ്യതിയാനങ്ങൾക്ക് സാധ്യതയില്ല. നേരിയതോ മിതമായതോ ആയ കാറ്റ് ആകും പൊടിപടലങ്ങൾക്ക് കാരണമാവുക.
അബുദാബിയിൽ കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസിനും ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ദുബൈയിൽ 29 നും 41 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില.
ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. ഈ സമയം മൂടൽമഞ്ഞിന് സാധ്യതയുണ്ട്.
തിരമാലകൾ അറേബ്യൻ ഗൾഫിൽ മിതമായതോ ഒമാൻ കടലിൽ നേരിയതോ ആകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."