ഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
ദുബായ്: ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി (ഐഎംഎഫ്) 'മധുരമോണം 2023' വ്യത്യസ്ത പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ഖിസൈസ് വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ ഒരുക്കിയ ആഘോഷത്തില്‍ അംഗങ്ങളും അവരുടെ കുടുംബങ്ങളും സാംസ്‌കാരിക-കലാ-സംഗീത-വിനോദ പരിപാടികളില്‍ പങ്കെടുത്തു. പൂക്കളം, മാവേലി, തിരുവാതിര, സംഘഗാനം, ഗാനമേള, വിവിധ മല്‍സരങ്ങളായ കസേരകളി, വടംവലി തുടങ്ങി ഒട്ടനവധി പരിപാടികള്‍ അരങ്ങേറി. ഷിനോജ് ഷംസുദ്ദീന്‍ മാവേലിയായി വേഷമിട്ടു. വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി (ധന്യ ഗ്രൂപ്), അജിത് ജോണ്‍സണ്‍ (ലുലു എക്‌സ്‌ചേഞ്ച്), യൂനുസ് ഹസ്സന്‍ (അല്‍ ഇര്‍ഷാദ് കംപ്യൂട്ടര്‍ ഗ്രൂപ്), സി.പി സാലിഹ് (ആസാ ഗ്രൂപ്), സുബൈര്‍ (സെഡ് നീം), ജൂബി കുരുവിള (ഇക്വിറ്റി പ്‌ളസ്), ഷമീര്‍ (ഡി3), ഇസ്ഹാഖ് (അല്‍നൂര്‍ പോളി ക്‌ളിനിക്), കെ.പി മുഹമ്മദ് (കെപി ഗ്രൂപ്), സതീഷ് (കാലിക്കറ്റ് നോട്ട്ബുക്), അഡ്വ. ഷാജി.ബി (ടേസ്റ്റി ഫുഡ്), ഷിനോയ് (ജോയ് ആലുക്കാസ്), ജെന്നി ജോസഫ് (ജെന്നി ഫ്‌ളവേഴ്‌സ്), റഷീദ് മട്ടന്നൂര്‍ (ആഡ് ആന്റ് എം ഗ്രൂപ്)
എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഐഎംഎഫ് കോ-ഓര്‍ഡിനേറ്റര്‍മാരായ അനൂപ് കീച്ചേരി, തന്‍സി ഹാഷിര്‍, ജലീല്‍ പട്ടാമ്പി, കെയുഡബ്‌ള്യുജെ സാരഥികളായ എം.സി.എ നാസര്‍, ടി.ജമാലുദ്ദീന്‍, പ്രമദ് ബി.കുട്ടി എന്നിവര്‍ പാരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ചടങ്ങില്‍ നിസ ബഷീര്‍ രചിച്ച 'ഞാന്‍' എന്ന കവിതാ സമാഹാരത്തിന്റെ കവര്‍ സി.പി സാലിഹ് പ്രകാശനം ചെയ്തു. കേരള സര്‍ക്കാറിന്റെ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം നേടിയ കൃഷ്ണപ്രസാദിന് (ഏഷ്യാനെറ്റ് ന്യൂസ്) പരിപാടിയില്‍ അതിഥിയായി എത്തിയ അഭിലാഷ് മോഹനന്‍ (മാതൃഭൂമി ന്യൂസ്) ഐഎംഎഫിന്റെ ഉപഹാരം നല്‍കി.
വിവിധ മേഖലകളില്‍ ഈ വര്‍ഷം അംഗീകാരങ്ങള്‍ നേടിയ കൂട്ടായ്മയിലെ അംഗങ്ങളെ ഉപഹാരം നല്‍കി ആദരിച്ചു. മെഗാ റാഫിള്‍ നറുക്കെടുപ്പും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍, ഗ്രാന്റ് ഹൈപര്‍, ഹോട്ട്പാക്ക്, എമിറേറ്റ്‌സ് ഫസ്റ്റ്, അല്‍ ഐന്‍ ഫാം, വേള്‍ഡ് സ്റ്റാര്‍, വി പെര്‍ഫ്യൂംസ്, ചിക്കിംഗ്, ഉജാല, വുഡ്‌ലം പാര്‍ക്ക് സ്‌കൂള്‍ തുടങ്ങിയ പ്രായോജകരുടെ പിന്തുണയും 'മധുരമോണം 2023' പരിപാടിക്കുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."