കടയില്‍ പോകാന്‍ വാക്‌സിനെടുക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ഇന്നു മുതല്‍ അടിമുടി മാറും. ശനിയാഴ്ചത്തെ ലോക്ഡൗണ്‍ ഒഴിവാക്കിയതുള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ നിയമസഭയില്‍ ചട്ടം 300 അടിസ്ഥാനമാക്കി പ്രത്യേക പ്രസ്താവനയിലൂടെ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂനിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെ തുറക്കാം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഓണ്‍ലൈന്‍ ഡെലിവറി മാത്രം- രാത്രി 9.30 വരെ.
ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കൊവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ക്കു മാത്രമേ വ്യാപാരശാലകളിലും മാര്‍ക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ. എല്ലാ സ്ഥാപനങ്ങളും ജീവനക്കാരുടെ വാക്‌സിനേഷന്‍ വിവരം പ്രദര്‍ശിപ്പിക്കണം.
ഇളവുകളും
നിയന്ത്രണങ്ങളും
ി ആരാധനാലയങ്ങളില്‍ വിസ്തീര്‍ണം കണക്കാക്കി പ്രവേശനത്തിന് അനുമതി നല്‍കി. വിസ്തീര്‍ണമുള്ള വലിയ ആരാധനാലയങ്ങളില്‍ പരമാവധി നാല്‍പതു പേര്‍ക്ക് പ്രവേശിക്കാം. നേരത്തെ പ്രത്യേക ദിവസങ്ങളില്‍ മാത്രമായിരുന്നു നാല്‍പതു പേര്‍ക്ക് അനുമതി നല്‍കിയിരുന്നത്. മറ്റുള്ള ദിവസങ്ങളില്‍ പതിനഞ്ചു പേര്‍ക്കായിരുന്നു അനുമതി. ഒരാള്‍ക്ക് 25 ചതുരശ്രഅടി സ്ഥലമെങ്കിലും ഉറപ്പാക്കണം.
ി കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങളുകളിലും പരമാവധി ഇരുപതു പേര്‍ മാത്രം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മകള്‍ പാടില്ല. കൊവിഡ് മാനദണ്ഡം ലംഘിച്ച് കടയില്‍ ആളുകളെ പ്രവേശിപ്പിച്ചാലോ ആള്‍ക്കൂട്ടം ഉണ്ടായാലോ കര്‍ശന നടപടി.
ി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആയിരിക്കണം കടകളില്‍ പ്രവേശനം.
ി അവശ്യവസ്തുക്കള്‍ വാങ്ങല്‍, വാക്‌സിനേഷന്‍, കൊവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങാന്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്ക് ആളുകള്‍ക്കു പുറത്തു പോകാം.
ിപി.എസ്.സി, സര്‍വകലാശാല പരീക്ഷകള്‍, സ്‌പോര്‍ട്‌സ് ട്രയല്‍ നടത്താം.
ി ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കൊവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്കൊപ്പം കുട്ടികള്‍ക്ക് പുറത്തു പോകാം.
ി ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ എല്ലാ ദിവസവും തുറക്കാം. ബയോ ബബിള്‍ മോഡല്‍ നടപ്പാക്കണം.
ി സ്‌കൂളുകള്‍, കോളജുകള്‍, ട്യൂഷന്‍ സെന്ററ ുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല.
ി ഓണ്‍ലൈന്‍ വില്‍പനയ്ക്കായി മാളുകള്‍ തുറക്കാം.
ി ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. എന്നാല്‍ ഓപ്പണ്‍ ഏരിയയിലും കാറുകളിലും പാര്‍ക്കിങ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ഭക്ഷണം വിളമ്പാം.
ി ഞായര്‍ ലോക്ക്ഡൗണ്‍. ഓഗസ്റ്റ് 15നും 22നും ലോക്ക് ഡൗണ്‍ ഉണ്ടാവില്ല
ി കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തു പോകാനോ അകത്തു പ്രവേശിക്കാനോ അനുമതിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."