HOME
DETAILS

വർധിക്കുന്ന വിശപ്പിന് ശമനമുണ്ടാകണം

  
backup
October 17 2022 | 04:10 AM

hunger


ഇന്ത്യയ്ക്കു വിശപ്പ് കൂടുകയല്ലാതെ കുറയുന്നില്ലെന്നാണ് ആഗോള വിശപ്പ് സൂചികയിലെ ഏറ്റവും പുതിയ കണക്ക് പറയുന്നത്. 2021ലെ റിപ്പോർട്ടിലും വിശപ്പ് സൂചികയിൽ ഇന്ത്യ പിന്നോട്ടുപോയിരുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യയുടെ റാങ്കിങ് പുറകോട്ടുപോകുന്നത്. കൺസേൺ വേൾഡ് വൈഡ്, വേൾഡ് ഹംഗർ ഹിൽഫെ എന്നീ സംഘടനകൾ തയാറാക്കിയ പട്ടികയിൽ കുട്ടികളുടെ പോഷകാഹാരക്കുറവിൽ 19.3 ശതമാനവുമായി ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യയുടെ നിൽപ്പെന്നും പറയുന്നുണ്ട്. ഏറ്റവും അവസാനം വന്ന റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം 107 ലേക്ക് പിന്നെയും പിന്തള്ളപ്പെട്ടിരിക്കുകയാണ്. 121 രാജ്യങ്ങളിലാണ് സംഘടനകൾ പട്ടിണി സർവേ നടത്തിയത്. നേരത്തെ നൂറ്റി ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022 ലെത്തുമ്പോൾ ആറ് സ്ഥാനംകൂടി പിന്നോട്ടുപോയിരിക്കുന്നു.


പോഷകാഹാരക്കുറവ്, ശിശു മരണനിരക്ക്, ശരീരശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ഏജൻസികൾ പട്ടിക തയാറാക്കുന്നത്. പട്ടിക അശാസ്ത്രീയമായാണെന്നാണ് കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയം പറയുന്നത്. അവർ റിപ്പോർട്ടിനെ തള്ളിക്കളഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ വർഷവും റിപ്പോർട്ടിനെ ഇരു മന്ത്രാലയങ്ങളും വിമർശിച്ചിരുന്നു. ഓരോ വർഷം കഴിയുന്തോറും ഇന്ത്യയിൽ പട്ടിണിയിലേക്ക് വീഴുന്നവർ വർധിക്കുകയാണെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. 2014 മുതൽ ഈ പ്രതിഭാസം തുടരുന്നുവെന്നത് അവഗണിക്കാനാകുന്നതല്ല.
ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് മതിയായ ഭക്ഷണം ലഭ്യമാക്കുക എന്നത്. നമ്മുടെ കുഞ്ഞുങ്ങൾക്ക് പോഷകാഹാരം കിട്ടുന്നില്ലെന്നത് അവരോട് കാണിക്കുന്ന ക്രൂരതയാണ്. കുട്ടികളുടെ പോഷകാഹാരക്കുറവിൽ 19.3 ശതമാനവുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു എന്ന യാഥാർഥ്യം ഓരോ ഇന്ത്യക്കാരന്റേയും ശിരസ് മണ്ണിനോളം താഴാൻ പോന്നതാണ്. ഇതിനപ്പുറം പോഷകാഹാരക്കുറവിന്റെ തീവ്രത അടയാളപ്പെടുത്താനാവില്ല. മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി പട്ടിണിയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഇതിൽ ഏറ്റവും ഗുരുതരമാകുന്നത് പോഷകാഹാരക്കുറവിനെത്തുടർന്നു കുഞ്ഞുങ്ങൾ മരണത്തിന് കീഴ്പ്പെടുന്നതാണ്. ഓരോ വർഷവും ലോകത്ത് 3.1 ദശലക്ഷം കുഞ്ഞുങ്ങൾ മതിയായ ഭക്ഷണം കിട്ടാതെ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അത്തരം കുഞ്ഞുങ്ങൾ കൂടുതൽ ഇന്ത്യയിലാണെന്ന് പുതിയ റിപ്പോർട്ടിൽ പറയുമ്പോൾ നമ്മൾ ആഗോള ശക്തിയായി മാറുന്നു എന്ന മേനിപറച്ചിലിന് എന്തർഥമാണുള്ളത്.


ഭക്ഷ്യവിതരണത്തിലെ അശാസ്ത്രീയതയെക്കുറിച്ചും ഓഡിറ്റ് ചെയ്യപ്പെടേണ്ടതുണ്ട്. ജനതയുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തൽ ഭരണകൂടങ്ങളുടെ ബാധ്യതയാണ്. ഭക്ഷ്യലഭ്യതയുടെ കുറവാണ് ഇന്ത്യയിൽ പട്ടിണി മരണങ്ങളും വിശക്കുന്നവരുടെ എണ്ണവും വർധിക്കുന്നതിന് കാരണമെന്ന് പറയാനാവില്ല. നിരക്ഷരും ദരിദ്രരുമായ ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സർക്കാർ നൽകുന്ന ഭക്ഷ്യവസ്തുക്കൾ ലഭ്യമാകുന്നില്ല എന്നതാണ് വസ്തുത. വിതരണത്തിലെ അസന്തുലിതാവസ്ഥ ലക്ഷക്കണക്കിന് ദരിദ്ര മനുഷ്യരെയാണ് പട്ടിണിയിലേക്ക് തള്ളിയിടുന്നത്. അജ്ഞത മൂലം ആധാർ സംഘടിപ്പിക്കാൻ കഴിയാത്തതിന്റെ പേരിൽ മൂന്ന് കോടി റേഷൻ കാർഡുകൾ റദ്ദ് ചെയ്ത രാജ്യത്ത് എങ്ങനെയാണ് വിശപ്പിന്റെ സൂചിക ഉയരാതിരിക്കുക. റേഷൻ കിട്ടാതെ നിരവധി സംസ്ഥാനങ്ങളിൽ പട്ടിണി മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന യാഥാർഥ്യം മറച്ചുപിടിക്കാനാവില്ല. ഉൽപന്നങ്ങൾ കൂട്ടിവച്ച് പുഴുവരിക്കുമ്പോൾ വിശപ്പകറ്റാൻ ഭക്ഷണം കിട്ടാതെ മരിക്കുന്നതിനെ ഏത് അളവുകോൽ വച്ചാണ് ന്യായീകരിക്കാനാവുക.


ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡിഷ, കർണാടക, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെല്ലാം റേഷൻ കാർഡ് റദ്ദാക്കിയതിന്റെ പേരിൽ പട്ടിണി മരണങ്ങളുണ്ടായിട്ടുണ്ട്. ഇവരിൽ ഏറെയും പിന്നോക്ക, ന്യൂനപക്ഷ, ദലിതു വിഭാഗങ്ങളിൽ പെട്ടവരുമായിരുന്നു. ഇൗ മേഖലകളിലൊന്നും ക്ഷേമപ്രവർത്തനങ്ങൾ നടക്കുന്നില്ല. ബന്ധപ്പെട്ട കാര്യങ്ങൾക്ക് വകുപ്പുകളുണ്ടെങ്കിലും ഉചിത ഇടപെടൽ നടക്കുന്നില്ല. ചില സ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷാ കമ്മിഷനുകളുമുണ്ട്. പക്ഷേ ഇതിന്റെ പ്രയോജനങ്ങളൊന്നും അരികുവൽക്കരിക്കപ്പെട്ടവർക്ക് ലഭ്യമാകുന്നില്ല. ഭക്ഷ്യവിതരണത്തിലെ ഇത്തരം പാളിച്ചകൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ മാധ്യമങ്ങളും ശ്രമിക്കുന്നില്ലെന്നതും ഖേദകരമാണ്.


ഏതാനും ആളുകളോട് മാത്രം സംസാരിച്ച് തയാറാക്കുന്ന ആഗോള വിശപ്പ് സൂചികയുടെ റിപ്പോർട്ടിന് കൃത്യതയുണ്ടാവില്ലെന്ന വനിതാ, ശിശുക്ഷേമ മന്ത്രാലയങ്ങൾ ആരോപണങ്ങൾ ഉയർത്തുന്നതിനെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ റേഷൻ കാർഡുകൾ നിഷേധിക്കപ്പെട്ട പാവങ്ങൾ ഇപ്പോഴും പട്ടിണി കിടക്കുന്നുണ്ടോ എന്നും ഭക്ഷ്യ വസ്തുക്കളുടെവിതരണത്തിലെ അസന്തുലിതാവസ്ഥ ഇപ്പോഴും തുടരുന്നുണ്ടോ എന്നും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago