മുടി കൊഴിച്ചിലാണോ പ്രശ്‌നം; ഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പെടുത്തൂ
മുടി കൊഴിച്ചിലാണോ പ്രശ്‌നം; ഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പെടുത്തൂ
തലമുടി കൊഴിച്ചില്‍ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ. മുടിയുടെ കരുത്ത് കുറയുന്നതാണ് ഇതിന് ഒരു കാരണം. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യമുള്ള തലമുടിക്ക് അത്യന്താപേക്ഷിതമാണ്. തലമുടി തഴച്ചുവളരാന്‍ എന്തൊക്കെ ഭക്ഷണം കഴിക്കണമെന്ന് അറിഞ്ഞിരിക്കാം.
മുട്ട
മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിന്‍ ബിയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബയോട്ടിന്‍, സിങ്ക്, അമിനോ ആസിഡ് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. മുട്ട കൊണ്ടുള്ള ഹെയര്‍ മാസ്‌ക്കുകള്‍ തലമുടിയില്‍ പരീക്ഷിക്കുന്നതും മുടി വളരാന്‍ സഹായിക്കും.
എള്ള്
തലമുടി വളരാന്‍ സഹായിക്കുന്ന സിങ്ക്, പ്രോട്ടീനുകള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് എള്ള്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. എള്ള് എണ്ണ മുടിയില്‍ പുരട്ടുന്നതും മുടി വളരാന്‍ സഹായിക്കും.
നെല്ലിക്ക
നെല്ലിക്ക തലമുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്, വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസാക്കി കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. നെല്ലിക്ക വെറുതേ കഴിക്കുന്നതും ശീലമാക്കാം.
പയറുവര്‍ഗങ്ങള്‍
പയറു വര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിന്റെ മികച്ച ഉറവിടം മാത്രമല്ല, നല്ല അളവില്‍ സിങ്ക് അടങ്ങിയ ഭക്ഷണം കൂടിയാണ് പയര്‍. അതിനാല്‍ ഇവയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ചീര
വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യം കൂട്ടും. പ്രോട്ടീന്‍, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
മധുരക്കിഴങ്ങ്
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബര്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ഘടകങ്ങളുടെ സ്രോതസായ നേന്ത്രപ്പഴം മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.ഈന്തപ്പഴം മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതില്‍ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാല്‍ പതിവായി ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
മത്തന്‍ വിത്തുകള്‍
മത്തങ്ങ വിത്തുകളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.
വാള്‍നട്‌സ്
വാള്‍നട്‌സ് ആണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ തലമുടിക്കും ചര്‍മ്മത്തിനും വരെ നല്ലതാണ്. അതിനാല്‍ ഇരുമ്പ്, സിങ്ക് , കാത്സ്യം, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.ധാരാളം പ്രോട്ടീനും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും, ഫൈബറും, അയേണും അടങ്ങിയിതാണ് നിലക്കടല. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടി വളരാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."