HOME
DETAILS

ജോലിഭാരത്തിന് പുറമെ അവധി നിഷേധവും; എക്‌സൈസ് ജീവനക്കാരിൽ അമർഷം ലഹരി വിരുദ്ധ കാംപയിന്‍ കാലയളവിൽ അവധിയും ഓഫും എടുക്കരുതെന്ന് നിർദേശം

  
backup
October 17 2022 | 04:10 AM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%86-%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf


ഇ.പി മുഹമ്മദ്
കോഴിക്കോട് •സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാംപയിന്‍ നടക്കുന്നതിനാല്‍ നവംബര്‍ അഞ്ചുവരെ എക്‌സൈസ് ജീവനക്കാര്‍ക്ക് അവധി നല്‍കേണ്ടെന്ന് നിര്‍ദേശം. കാംപയിന്‍ കഴിയുന്നതുവരെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫോ അവധിയോ എടുക്കരുതെന്നാണ് എക്‌സൈസ് കമ്മിഷണര്‍ ഡപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് വാക്കാല്‍ നല്‍കിയ നിര്‍ദേശം.
ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെ ജോലിഭാരത്താല്‍ ബുദ്ധിമുട്ടുന്ന ജീവനക്കാരുടെ അവധി അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ എക്‌സൈസ് സേനയില്‍ അമര്‍ഷം ശക്തമാണ്.
വ്യാജവാറ്റും മയക്കുമരുന്ന് വില്‍പനയും തടയല്‍, അബ്കാരി നിയമലംഘനം തടയല്‍, കള്ളുഷാപ്പുകളിലെ പരിശോധന തുടങ്ങിയ പതിവ് ജോലികള്‍ തന്നെ ചെയ്യാന്‍ ആളില്ലാതെ പ്രയാസപ്പെടുമ്പോഴാണ് ഈമാസം രണ്ടുമുതല്‍ സര്‍ക്കാര്‍ ലഹരിവിരുദ്ധ കാംപയിന്‍ പ്രഖ്യാപിച്ചത്. കാംപയിനിന് നേതൃത്വം നല്‍കാന്‍ ഗ്രാമപഞ്ചായത്തുകളില്‍ ഒരു വാര്‍ഡിന് ഒരു എക്‌സൈസ് ഓഫിസറെ വീതം ചുമതലപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലും 87 മുന്‍സിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലുമായി 19,498 വാര്‍ഡുകളാണുള്ളത്. എന്നാല്‍ ഒരു പഞ്ചായത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പോലും ചുമതല നല്‍കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് എക്‌സൈസ് വകുപ്പ്.
കാംപയിന്റെ ഭാഗമായി നടക്കുന്ന ബോധവത്ക്കരണ പരിപാടികളിലും എക്‌സൈസ് ജീവനക്കാര്‍ പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍ ജീവനക്കാരുടെ കുറവ് കാരണം പലയിടത്തും ഇവര്‍ക്ക് ഓടിയെത്താനാകുന്നില്ല.
ലഹരി വ്യാപനം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ നിലവിലുള്ള അംഗബലം വച്ച് എക്‌സൈസ് വകുപ്പിന് സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
2822 സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍, 739 വനിതാ സി.ഇ.ഒമാര്‍, 1036 പ്രിവന്റീവ് ഓഫിസര്‍മാര്‍,158 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 351 ഇന്‍സ്‌പെക്ടര്‍മാര്‍, 322 ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ എക്‌സൈസ് വകുപ്പില്‍ 5880 ജീവനക്കാരാണുള്ളത്.
പൊലിസ് സേനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എക്‌സൈസ് വകുപ്പിലെ ജീവനക്കാരുടെ അംഗബലം വളരെ കുറവാണ്. പൊലിസ് സ്റ്റേഷനില്‍ ശരാശരി 40 പൊലിസുകാര്‍ ജോലി ചെയ്യുമ്പോള്‍ എക്‌സൈസ് റെയ്ഞ്ച് ഓഫിസില്‍ 15ൽ താഴെ ജീവനക്കാര്‍ മാത്രമാണുള്ളത്.
എന്‍ഫോഴ്‌സ്‌മെന്റ് ജോലിക്കായി നിയമിച്ച ഉദ്യോഗസ്ഥരെ കൊണ്ട് ക്ലറിക്കല്‍ ജോലി ചെയ്യിക്കുന്നതും സേനയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ കമ്മിഷണറേറ്റിലും മൂന്ന് മേഖലകളിലെ ജോ. കമ്മിഷണര്‍മാരുടെ ഓഫിസിലും തൃശൂരിലെ എക്‌സൈസ് അക്കാദമിയിലും 14 ഡപ്യൂട്ടി കമ്മിഷണര്‍മാരുടെ ഓഫിസുകളിലും ഡിസ്റ്റിലറികളിലും മറ്റുമായി അറുന്നൂറോളം ഉദ്യോഗസ്ഥരെ ക്ലറിക്കല്‍ ജോലിക്കായും നിയമിച്ചിട്ടുണ്ട്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരും പ്രിവന്റീവ് ഓഫിസര്‍മാരുമാണ് ഇത്തരത്തില്‍ ജോലി ചെയ്യുന്നത്.
ഇതോടെ ഫീല്‍ഡ് ജോലികള്‍ പേരിന് മാത്രമായി ചുരുങ്ങുകയാണെന്ന് എക്‌സൈസ് ജീവനക്കാര്‍ പറയുന്നു.
ഡ്രൈവര്‍മാരുടെ കുറവും എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതിനിടയിലാണ് ഇപ്പോഴത്തെ ലഹരി വിരുദ്ധ കാംപയിന്‍ നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago