മധ്യപ്രദേശില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി മന്ത്രിയും വെള്ളക്കെട്ടില്‍ കുടുങ്ങി; ഒടുവില്‍ എയര്‍ലിഫ്റ്റ്-വീഡിയോ
ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച ദാഡ്യ ജില്ലയില്‍ സന്ദര്‍ശനം നടത്തവെ വെള്ളക്കെട്ടില്‍ കുടുങ്ങി മന്ത്രി. ആഭ്യന്തര മന്ത്രി നരോട്ടാം മിശ്രയാണ് പ്രളയക്കെടുതി വിലയിരുത്താനെത്തി കുടുങ്ങിയത്.
ബോട്ടില്‍ ദുരിതമേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഒരു വീടിന്റെ ടെറസില്‍ കുടുങ്ങിയ ഒമ്പത് കുടുംബാംഗങ്ങളെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഒഴുക്കും കാറ്റും മഴയുമെല്ലാം അവഗണിച്ച് മന്ത്രിയും സംഘവും അവര്‍ക്കരികിലേക്കെത്തുകയായിരുന്നു. ടെറസ് ഒഴികെ ബാക്കി എല്ലാ ഭാഗവും വെള്ളത്തിനടിയിലായിരുന്നു.
വീടിനടുത്തെത്തി അവരെ രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ ഒരു മരം ഒടിഞ്ഞ് ബോട്ടിന് മുകളിലേക്ക് പതിച്ചു. എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നതോടെ വ്യോമസേനയുടെ വിമാനത്തിന് അവിടെയെത്താന്‍ നിര്‍ദ്ദേശം നല്‍കി.
MP home minister @drnarottammisra was airlifted by from Kotra village in Datia he went by boat to Kotra where 9 persons were stranded but the boat fell flat as the boat got stuck due to a collapsed tree @INCMP says "stunt" for competitive politics @ndtv @ndtvindia pic.twitter.com/hYlw7fDUEL
— Anurag Dwary (@Anurag_Dwary) August 4, 2021
തുടര്‍ന്ന് ഹെലികോപ്റ്റര്‍ എത്തി മന്ത്രിയേയും മറ്റുള്ളവരേയും അവിടെനിന്നും രക്ഷപ്പെടുത്തുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന എല്ലാ ആളുകളെയും രക്ഷപ്പെടുത്തിയെന്ന് മന്ത്രി ആദ്യം ഉറപ്പുവരുത്തി, അതിനുശേഷം മാത്രമാണ് മന്ത്രി ഹെലികോപ്റ്ററിലേക്ക് കയറിയത്.
ഇതിന്റെ വിഡിയോ പുറത്തുവന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇവിടുത്തെ എം.എല്‍.എയായ മിശ്രയാണ് ദുരുതാശ്വ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."