ജനങ്ങള്‍ക്കു തിരിച്ചടിയാകും; കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ഒറ്റക്കെട്ടായി കേരളം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതും ജനങ്ങള്‍ക്കു തിരിച്ചടിയാകുന്നതുമാണ് ഭേദഗതിയെന്ന് പ്രമേയം അവതരിപ്പിച്ച മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.
ഇതില്‍ സംസ്ഥാന സര്‍ക്കാരിനോ വൈദ്യുതി ബോര്‍ഡിനോ നിയന്ത്രണമുണ്ടാവില്ല. സ്വകാര്യ കമ്പനികള്‍ക്ക് ഭേദഗതിയിലൂടെ കടന്നുവരാന്‍ സാധിക്കും.
വൈദ്യുതി രംഗത്ത് ഇത് വലിയ അനിശ്ചിതത്വം സൃഷ്ടിക്കുക. പൊതുമേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് ബില്ലെന്നും ഭേദഗതി നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചു. സംസ്ഥാനങ്ങളുമായി വിഷയം ചര്‍ച്ച ചെയ്യാനും സമവായത്തിലെത്താനും കേന്ദ്രത്തിന് സാധിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഐക്യകണ്‍ഠേനയെയാണ് പ്രമേയം പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."