പുറത്തിറങ്ങും മുന്‍പെ 75,000 ബുക്കിങ്ങുകള്‍; വിപണി പിടിക്കാന്‍, കാത്തിരുന്ന കാറെത്തുന്നു
ഇന്ത്യന്‍ വാഹന മാര്‍ക്കറ്റില്‍ അവഗണിക്കാന്‍ സാധിക്കാത്ത പേരുകളിലൊന്നാണ് ഹ്യുണ്ടായി. ഹ്യുണ്ടായി അടുത്തിടെ മാര്‍ക്കറ്റിലേക്ക് എക്‌സ്റ്റര്‍ എന്ന തങ്ങളുടെ കുഞ്ഞന്‍ എസ്.യു.വിനെ അവതരിപ്പിച്ചിരുന്നു. വിവ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം കുറഞ്ഞ കാലം കൊണ്ട് തന്നെ എഴുപത്തയ്യായിരത്തോളം ബുക്കിങ്ങുകള്‍ സ്വന്തമാക്കാന്‍ വാഹനത്തിന് സാധിച്ചിരുന്നു. നിരവധി വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വാഹനത്തിന്റെ സണ്‍റൂഫുള്ള വേരിയന്റിനാണ് ബുക്കിങ്ങിന്റെ 75 ശതമാനവും ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനം എ.എം.ടി വേരിയന്റിനാണ്. കൂടുതല്‍ ബുക്കിങ് ലഭിച്ചിരിക്കുന്നത് മൂലം വാഹനം ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വന്നേക്കാം.
ബുക്കിങ്ങ് ഉയര്‍ന്നതോടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വാഹനങ്ങള്‍ക്കായുള്ള കാത്തിരിപ്പും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ബെംഗളൂരുവിലാണ് ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങ് പിരീഡ്. എട്ട് മാസമാണ് നിലവില്‍ ഇവിടെ എക്സ്റ്റര്‍ ബുക്കുചെയ്ത് കാത്തിരിക്കേണ്ടത്. ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നാല് മാസമാണ് ഈ വാഹനത്തിനായി കാത്തിരിക്കേണ്ടത്. കൊല്‍ക്കത്തയില്‍ 3.5 മാസമാണ് ബുക്കിങ്ങ് കാലാവധി. ഏറ്റവും കുറവ് മുംബൈയിലാണ്. ബുക്കുചെയ്ത് മൂന്നാം മാസം ഈ വാഹനം മുംബൈയിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
എന്നാല്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്തയും കമ്പനി അധികൃതരില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്. 30 ശതമാനത്തോളം വര്‍ദ്ധനവാണ് കമ്പനി എക്സ്റ്ററിന്റെ ഉത്പാദനത്തില്‍ വരുത്തിയിരിക്കുന്നത്.EX, S, SX, SX(O), SX(O) കണക്ട് എന്നീ അഞ്ച് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
Content Highlights:hyundai exter waiting period details know which variants in high demand
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."