HOME
DETAILS
MAL
ഇറാനെ ആക്രമിക്കാന്‍ സര്‍വസജ്ജമെന്ന് ഇസ്റാഈല്‍
backup
August 05 2021 | 16:08 PM
ടെല്‍അവീവ്: ലോകത്തിനു ഭീഷണിയായ ഇറാനെ ആക്രമിക്കാന്‍ ഇസ്റാഈല്‍ സൈന്യം തയാറെന്ന് പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ്. കഴിഞ്ഞയാഴ്ച ഒമാന്‍ തീരത്തിനടുത്ത് ഇസ്റാഈലി എണ്ണക്കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം നടന്ന സാഹചര്യത്തിലാണ് ഗാന്റ്സിന്റെ പ്രതികരണം.
ഇറാനാണ് ആക്രമണത്തിനു പിന്നിലെന്നതിന്റെ ശക്തമായ തെളിവുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കിയതായി ഇസ്റാഈല്‍ പറഞ്ഞിരുന്നു. യു.എസും ബ്രിട്ടനും വിഷയത്തില്‍ ഇറാനെ കുറ്റപ്പെടുത്തിയിരുന്നു. ഒരു ബ്രിട്ടീഷ് നാവികനുള്പ്പെടെ രണ്ടു വിദേശികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു.
തീവ്ര നിലപാടുകാരനായ ഇബ്റാഹീം റഈസി ഇറാന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് സംഭവവികാസങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."