HOME
DETAILS

അരി വാങ്ങേണ്ടേ? 32 ആഡംബര ബസുകളുടെ ഉടമ ടാക്‌സി ഡ്രൈവറായി

  
backup
August 06 2021 | 03:08 AM

63266-2fgg


സുനി അല്‍ഹാദി


സൗജന്യ മെഡിക്കല്‍ക്യാംപ്, ഭക്ഷണവിതരണം, തെരുവില്‍ അലയുന്നവരെ കൊണ്ടുവന്ന് താടിയും മുടിയും വെട്ടി വൃത്തിയാക്കുന്നിടം അങ്ങനെ ചെറുസംഘടനകളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്ന ഒരു സ്ഥലമാണ് എറണാകുളത്തെ മണപ്പാട്ടിപറമ്പ്.


ലോക്ക്ഡൗണ്‍ കാലത്ത് ആരും തിരിഞ്ഞുനോക്കാതെ കാട് പിടിച്ചുകിടക്കുന്ന ഇവിടെ സ്ഥിരമായി എത്തുന്ന ഒരാളുണ്ട്.കൊവിഡ് ജീവിതതാളം കവര്‍ന്ന എറണാകുളം കാക്കനാട് സ്വദേശി റോയ്‌സണ്‍ ജോസഫ്. 32 ആഡംബര ടൂറിസ്റ്റ്ബസുകളുടെ ഉടമയായിരുന്നു റോയ്‌സണ്‍. ഇതില്‍ 20 എണ്ണവും കൊവിഡ് പ്രതിസന്ധിയില്‍ വില്‍ക്കേണ്ടിവന്നു. മണപ്പാട്ടിപറമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബാക്കി ബസുകള്‍ സുരക്ഷിതമാണോയെന്നറിയാനാണ് റോയ്‌സണ്‍ എല്ലാദിവസവും വരുന്നത്.
58 കാരനായ റോയ്‌സണ്‍ 18ാം വയസില്‍ സ്വകാര്യബസിലെ കണ്ടക്ടറായാണ് ഈ രംഗത്തെത്തിയത്. താമസിയാതെ ബാങ്ക് വായ്പയില്‍ ഒരു ടൂറിസ്റ്റുബസ് വാങ്ങി. വായ്പ മുടങ്ങാതെ തിരിച്ചടച്ചും പുതിയത് വാങ്ങിയും ബസുകളുടെ എണ്ണം 32 ല്‍ എത്തി. ആഡംബര കപ്പലുകളിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ കാഴ്ചകള്‍ കാണാന്‍ റോയ്‌സണിന്റെ റോയല്‍ ബസുകളിലായിരുന്നുപോയിരുന്നത്. പ്രളയം സംഹാരതാണ്ഡവമാടിയ 2018 ഓഗസ്റ്റിലാണ് റോയ്‌സണ് ആദ്യപ്രഹരമേറ്റത്.
സാധാരണഗതിയില്‍ സീസണായ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള നാലുമാസങ്ങളില്‍ ലഭിക്കുന്ന ലാഭമായിരുന്നു മറ്റ് എട്ട് മാസങ്ങളിലും ട്രാവല്‍സ് നടത്തിക്കൊണ്ടുപോകാന്‍ മൂലധനമായിരുന്നത്. എന്നാല്‍ ആ സീസണ്‍ പ്രളയം കവര്‍ന്നതോടെ വായ്പാതിരിച്ചടവ് മുടങ്ങി.


തൊട്ടടുത്ത വര്‍ഷം 2020ല്‍ കൊവിഡില്‍ രാജ്യം അടച്ചിടുന്നതിനുമുമ്പ് ജനുവരിയില്‍ തന്നെ ടൂറിസ്റ്റ് മേഖലയെ കൊവിഡ് ബാധിച്ചുതുടങ്ങിയിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് ലക്ഷങ്ങള്‍ സി.സി അടക്കേണ്ടിവന്നതിനാലും റോഡ് ഉപയോഗിക്കാതെ ടാക്‌സ് അടക്കേണ്ടിവന്നതിനാലും കിട്ടിയവിലയ്ക്ക് ബസുകള്‍ വില്‍ക്കേണ്ടിവന്നു.

 

ജീവിതത്തിന് വിരാമമിട്ട് ആറ് ബസുടമകള്‍


നിരവധി സാധാരണക്കാരാണ് ചെറുതും വലുതുമായ വാഹനങ്ങളില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിതം പുലര്‍ത്തിയിരുന്നത്. ട്രിപ്പ് കഴിഞ്ഞാല്‍ പണം കിട്ടുമെന്നതിനാല്‍ വായ്പാതിരിച്ചടവും കുടുംബ ചെലവും നടന്നുപോയി. കൊവിഡില്‍ വിവാഹം,തീര്‍ഥാടനം,ടൂറിസം തുടങ്ങിയവയ്ക്ക് കടുത്ത നിയന്ത്രണം വന്നതോടെ ട്രാവല്‍സ് മേഖല തകര്‍ന്നു. രണ്ടുലക്ഷം വാഹനങ്ങളാണ് സര്‍വിസ് നിര്‍ത്തിയത്.
പ്രതിസന്ധിയിലുഴറി വന്‍കിട ട്രാവലുടമപോലും ആത്മഹത്യ ചെയ്തു. ആറ് ബസ് ഉടമകളാണ് ജീവനൊടുക്കിയത്. വായ്പയെടുത്ത് വാഹനം വാങ്ങിയവരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. വാഹനം ഓടാതെ തിരിച്ചടവ് മുടങ്ങി പലിശയും കൂട്ടുപലിശയുമൊക്കെയായി.


വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഗുണ്ടകളെ ഇറക്കുന്ന ഫിനാന്‍സ് കമ്പനികളുടെ ക്രൂരനടപടിക്കിരയാവുന്നവരും നിരവധി. വാഹനം ഓടാതെ നല്‍കേണ്ട ടാക്‌സ്, അറ്റകുറ്റപ്പണി, കുടുംബ ചെലവ്, മക്കളുടെ വിദ്യാഭ്യാസ ചെലവ്, വീടിന്റെ ലോണ്‍ ഇതിനൊക്കെ തുക കണ്ടെത്താന്‍ കഴിയാതെ നട്ടംതിരിയുന്നവരേറെ. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആത്മഹത്യകള്‍ കൂടുമെന്ന് കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍ പറഞ്ഞു. സംഘടനയിലുള്ള 20,000 വാഹന ഉടമകളുടെയും സ്ഥിതി പരിതാപകരമാണ്. തൊണ്ണൂറ് ദിവസം റോഡ് ഉപയോഗിക്കാനാണ് മൂന്ന് മാസത്തെ റോഡ് ടാക്‌സ് മുന്‍കൂറായി ഈടാക്കുന്നത്.
കൊടുത്തില്ലെങ്കില്‍ പിഴ. മാര്‍ച്ച് 30ന് മുമ്പ് ടാക്‌സ് ഒഴിവാക്കാനുള്ള അപേക്ഷ (ജിഫോം) നല്‍കണമായിരുന്നു. വാഹനം നിരത്തിലിറക്കാമെന്ന പ്രതീക്ഷയില്‍, ജിഫോം നല്‍കാതെ ടാക്‌സ് അടച്ച് വാഹനം നിരത്തിലിറക്കാനുള്ള തയാറെടുത്തവരാണ് അധികവും. ഓടാതിരുന്ന വണ്ടികള്‍ ലക്ഷങ്ങള്‍ മുടക്കിയാണ് അറ്റകുറ്റപ്പണി നടത്തിയത്. ഏപ്രില്‍ ആറിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുപ്പത് ദിവസം പോലും സര്‍വിസ് നടത്താനായില്ല. എന്നാല്‍ മൂന്ന് മാസത്തെ ടാക്‌സ് നല്‍കി. ഇത് ഒഴിവാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അടുത്ത മാര്‍ച്ച് വരെയുള്ള ടാക്‌സ് ഒഴിവാക്കണം. പുനരധിവാസപദ്ധതികള്‍ക്കായി നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago