HOME
DETAILS
MAL
നിരക്കുകളില്‍ ഇത്തവണയും മാറ്റമില്ല: റിപ്പോ നാല് ശതമാനത്തില്‍ തുടരും
backup
August 06 2021 | 05:08 AM
മുംബൈ: വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമനത്തിലും തുടരും. തുടര്‍ച്ചായി ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളില്‍ മാറ്റംവരാതെ യോഗം പിരിയുന്നത്.
വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും തല്ക്കാലം കാത്തിരുന്ന് നിരീക്ഷക്കുകയെന്ന നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചത്.
ജൂണില്‍ 6.26ശതമാനവും മെയില്‍ 6.30ശതമാനവുമായിരുന്നു ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."