HOME
DETAILS
MAL
പശിയടക്കാന്‍ വണ്‍ ബില്യണ്‍ മീല്‍സ്: ഇന്ത്യയ്ക്ക് ലഭിച്ചത് 15 ലക്ഷം ഭക്ഷണ പൊതികള്‍
backup
October 18 2022 | 06:10 AM
ദുബൈ: യു.എ.ഇയുടെ ഭക്ഷണ കാരുണ്യ പദ്ധതിയായ വണ്‍ ബില്യണ്‍ മീല്‍സിലൂടെ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്ക്ക്് ലഭിച്ചത് 15 ലക്ഷം ഭക്ഷണ പൊതികള്‍. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ ദരിദ്രര്‍ക്ക് ഭക്ഷണം നല്കുന്ന പദ്ധതി വഴിയാണ് ഇന്ത്യക്കാര്‍ക്കും ഇത് ലഭിച്ചത്.
നാല് ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാര കുറവുള്ളവരുമായ നിര്‍ധനര്‍ക്കും ഭക്ഷണം എത്തിക്കുന്ന പദ്ധതിയുടെ ഇക്കഴിഞ്ഞ റമദാനിലാണ് പ്രഖ്യാപിച്ചത്. 25 ലക്ഷം ഭക്ഷണപ്പൊതികള്‍ ഏഴ് ഏഷ്യന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്തു. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 1,537,500 ഭക്ഷണപ്പൊതികളുടെ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാകിസ്താനില്‍ 10 ലക്ഷം ഭക്ഷണപ്പൊതികള്‍ നല്കി.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവാണ് വിദേശ രാജ്യങ്ങളിലെ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. 60 കോടി ഭക്ഷണപ്പൊതികള്‍ സംഭാവന വഴിയും 40 കോടി ഭക്ഷണപ്പൊതികള്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വന്തം നിലയ്ക്കും പദ്ധതിയിലേക്ക് നല്‍കിയിരുന്നു. യു.എ.ഇയുടെ മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉപദേഷ്ടാവും എം.ബി.ആര്.സി.എച്ച് വൈസ് ചെയര്‍മാനുമായ ഇബ്രാഹിം ബുമേല്ഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."