ഏനാത്ത്- പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത് ഗുണനിലവാരം ഉറപ്പാക്കാന്‍: ഗണേഷിന് കിഫ്ബിയുടെ മറുപടി
തിരുവനന്തപുരം: ഏനാത്ത്-പത്തനാപുരം റോഡിനെതിരായ ആരോപണത്തില്‍ ആരോപണത്തില്‍ ഗണേഷ് കുമാറിന് മറുപടിയുമായി കിഫ്ബി. ഏനാത്ത്-പത്തനാപുരം റോഡിന് ഗുണ നിലവാരം ഉറപ്പാക്കാന്‍ വേണ്ടിയാണ് സ്റ്റോപ്പ് മെമോ നല്‍കിയതെന്ന് കിഫ്ബി വ്യക്തമാക്കി. 13.6 വീതി എന്നതില്‍ വിട്ടു വീഴ്ച ഇല്ല. പലയിടത്തും 6 മീറ്റര്‍ വീതി ആയത് കൊണ്ടാണ് നിര്‍മാണം നിര്‍ത്തിയത്. മാനദണ്ഡം മാറ്റാന്‍ ആകില്ലെന്നും കിഫ്ബി വ്യക്തമാക്കി. വെഞ്ഞാറമൂട് പാലം നിര്‍മാണം ടെന്‍ഡര്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍ ആണെന്നും കിഫ്ബി അറിയിച്ചു.
കഴിഞ്ഞ ദിവസം നിയമസഭയില്‍ കിഫ്ബിക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഗണേഷ് കുമാര്‍ ഉന്നയിച്ചത്. വൈകാരികമായി വിമര്‍ശനം ഉന്നയിച്ച ഗണേഷ് കുമാര്‍ കണ്സല്ട്ടന്റുമാര് കൊണ്ടുപോകുന്നത് കോടികളാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അഭിമാനപദ്ധതിയുടെ നടത്തിപ്പിനെതിരെ ഭരണപക്ഷത്ത് നിന്നും ഗണേഷിനെ പിന്തുണച്ച് സി.പി.എം എല്‍.എ.എയായ ഷംസീറും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ അഭിമാനമായി ഉയര്‍ത്തിക്കാണിക്കുന്ന കിഫ്ബിക്കെതിരെ നേരത്തെ പ്രതിപക്ഷവും വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."