'എല്‍ദോസ് കുന്നപ്പിള്ളി എവിടെയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം' വി.ഡി സതീശന്
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ എവിടെയാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അക്കാര്യത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ നിലപാട് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വിശദീകരണം നല്കാന് സമയം അനുവദിച്ചിട്ടുമുണ്ട്. അതിന് ശേഷം പാര്‍ട്ടി തുടര്‍നിലപാട് സ്വീകരിക്കുമെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വധശ്രമത്തിന് കൂടി പൊലിസ് കേസെടുത്തിട്ടുണ്ട്. കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന യുവതിയുടെ മൊഴിയിലാണ് കേസ്. സെപ്തംബര്‍ പതിനാലിന് കോവളത്ത് വെച്ച് വധശ്രമം നടന്നെന്നാണ് യുവതിയുടെ മൊഴി. 307, 354ബി വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
ഇന്നലെ ബലാല്‍സംഗ കേസിലെ പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ പൊലിസ് കണ്ടെടുത്തിരുന്നു. യുവതിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്നാണ് വസ്ത്രങ്ങള്‍ കണ്ടെത്തിയത്. മദ്യക്കുപ്പിയും ഇതോടൊപ്പം കണ്ടെടുത്തു. മദ്യക്കുപ്പി വിരലടയാള പരിശോധനയ്ക്ക് വിധേയമാക്കും. യുവതിയുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റും പൊലിസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഏകോപന സമിതി ഇന്നു യോഗം ചേരും. പീഡനക്കേസില്‍ ആരോപണവിധേയനായി ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ സംഘടനാപരമായി ശക്തമായ നടപടിയെടുക്കുമെന്ന് കെ.സുധാകരന് യോഗത്തെ അറിയിക്കും.
ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യവും ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും സില്‍വര്‍ലൈന്‍ സര്‍വേ പുനരാരംഭിക്കാനുള്ള നീക്കവും യോഗം വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."