വിദേശ യാത്രയില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായതില്‍ അനൗചിത്യമില്ല ; മാധ്യമങ്ങള്‍ കണ്ടത് ഉല്ലാസ യാത്രയായിട്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശ യാത്രയില്‍ കുടുംബാംഗങ്ങള്‍ ഒപ്പം ഉണ്ടായതില്‍ അനൗചിത്യമില്ലെന്നും മാധ്യമങ്ങള്‍ യാത്രയെ കണ്ടത് ഉല്ലാസ യാത്രയായിട്ടെന്നും നേട്ടം കണ്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
വിദേശയാത്രയെ കുറിച്ച് നെഗറ്റീവ് ആയ വികാരമാണ് മാധ്യമങ്ങളില്‍ കണ്ടത്. ഉല്ലാസയാത്ര ആണെന്ന പ്രതീതി ഉണ്ടാക്കി. കുടുംബത്തെ കൂട്ടിയതില്‍ അനൗചിത്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ പുരോഗമനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് വിദേശയാത്രയില്‍ നടന്നത്. നാടിന് നേടാന്‍ കഴിഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറയുന്നില്ല. മാധ്യമങ്ങള്‍ യാത്രയെ ഉല്ലാസയാത്രയായി കണ്ടു. പ്രതിപക്ഷത്തിന് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നില്ല. അതിനൊപ്പം മാധ്യമങ്ങള്‍ ചേരരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. ആരും ആരേയും വിമര്‍ശിക്കാന്‍ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നത് സമൂഹത്തിന് ചേര്‍ന്നതല്ല. സമൂഹത്തിന്റെ മുന്നില്‍ നമ്മളാരും പരിഹാസ്യരാവരുത്. കാര്യങ്ങള്‍ നല്ലനിലയ്ക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അത് സ്വമേധയാ മനസ്സിലാക്കാനും തിരുത്താനും എല്ലാവര്ക്കും കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."