സമസ്ത നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം 22ന്
ചേളാരി • കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സമസ്ത നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനവും പൊതുസമ്മേളനവും 22ന് വൈകുന്നേരം മൂന്നിന് കൂട്ടിക്കൽ ജങ്ഷനിൽ നടക്കും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവഹിക്കും. ഹാജി അബ്ദുൽഖാദിർ മുസ്‌ലിയാർ പ്രാർഥന നടത്തും.
സമസ്ത കേരള ജംഇയ്യതുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷനാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഐ.ബി ഉസ്മാൻ ഫൈസി, ഇ.ഹസ്സൻ ഫൈസി, ആന്റോ ആന്റണി എം.പി, വാഴയൂർ സോമൻ എം.എൽ.എ, സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം, മഅ്മൂൻ ഹുദവി വണ്ടൂർ, അബൂശമ്മാസ് മുഹമ്മദലി മൗലവി, നിസാമുദ്ദീൻ അസ്ഹരി, സയ്യിദ് താഹാ ജിഫ്‌രി തങ്ങൾ, സിറാജുദ്ദീൻ ഫൈസി, പി.കെ സുബൈർ മൗലവി, ഡോ.മുഹമ്മദ് ഹനീഫ, ഇല്ല്യാസ് മൗലവി, ഒ.കെ അബ്ദുൽസലാം, ഷാൻ പി ഖാദർ, അസീസ് ബഡായി, അബ്ദുൽജലീൽ ഫൈസി, ഇസ്മാഇൗൽ ഫൈസി വണ്ണപുരം, ബദറുദ്ദീൻ അഞ്ചൽ, സിറാജുദ്ദീൻ വെള്ളാപ്പള്ളിൽ, കെ.എ ശരീഫ് കുട്ടി ഹാജി, മുഹമ്മദലി അൽ കാശിഫി, അബ്ദുൽകരീം മുസ്‌ലിയാർ, അബ്ദുൽജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് എക്‌സിക്യൂട്ടീവ് മെമ്പർ ഇസ്മാഇൗൽ കുഞ്ഞു ഹാജി മാന്നാർ റിപ്പോർട്ട് അവതരിപ്പിക്കും. ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതവും ഓർഗനൈസർ ഒ.എം ശരീഫ് ദാരിമി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."