HOME
DETAILS

തോമസ് ഈ ഓണത്തിനും സദ്യ വിളമ്പില്ല

  
backup
August 07 2021 | 19:08 PM

78966565-2
സുനി അല്‍ഹാദി
 
 
ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളിനുസമീപം 41 വര്‍ഷം മുമ്പാണ് തോമസ് പെട്ടിക്കട തുടങ്ങിയത്. തോമാച്ചന്റെ ചായക്ക് രുചിയേറിയതോടെ ആസ്വാദകരുടെ എണ്ണവും കൂടി. ഊണും വിളമ്പിക്കൂടേ എന്ന് പലരും ചോദിച്ചപ്പോള്‍ തോമസ് പെട്ടിക്കടയില്‍ ഊണും പ്രാതലുമൊക്കെ ഒരുക്കുകയായിരുന്നു. ടി.എച്ച് മുസ്തഫ ഭക്ഷ്യമന്ത്രിയായിരിക്കെ നാല് രൂപയ്ക്ക് ഊണും അമ്പത് പൈസയ്ക്ക് ചായയും കടിയുമൊക്കെ നല്‍കുന്ന പദ്ധതിയില്‍ അംഗമായതോടെ ഹോട്ടലിന് അന്നപൂര്‍ണ എന്ന് പേരുമിട്ടു. മണ്ണെണ്ണയും അരിയും ഗോതമ്പുമൊക്കെ സര്‍ക്കാര്‍ വിലകുറച്ച് നല്‍കിയെങ്കിലും അരി മോശമായതിനാല്‍ പുറത്തുനിന്നു വാങ്ങിയാണ് ഊണ് നല്‍കിയത്. ആളുകള്‍ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്ന അവസ്ഥവരെ ഉണ്ടായി. കൊവിഡ് പ്രതിസന്ധിയില്‍ ഹോട്ടല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ് തോമസ്.
 
 2020ല്‍ ലോക്ക്ഡൗണോടെ പൂട്ടിയ ഹോട്ടല്‍ പിന്നീട് രണ്ടുതവണ തുറന്നെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ചെലവുതുക പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു. അടച്ചുപൂട്ടിയ ഹോട്ടല്‍ വീണ്ടും തുറന്ന് പരീക്ഷണം നടത്തിയത് കഴിഞ്ഞ ഓണക്കാലത്താണ്. കൊവിഡ് നിയന്ത്രണം കര്‍ശനമായിരുന്നതിനാല്‍ ആരുമെത്തിയില്ല. ജീവനക്കാര്‍ക്ക് കൂലിനല്‍കാനും സാധനങ്ങള്‍ വാങ്ങാനും കൈയില്‍ നിന്ന് പണം കണ്ടെത്തേണ്ടിവന്നതോടെ ഓണത്തിന് രണ്ടുദിവസം മുമ്പ് ഹോട്ടലിന് പൂട്ടിട്ടു. 13 ജോലിക്കാരുണ്ടായിരുന്നു. ഏറെയും മലയാളികള്‍. ഹോട്ടല്‍ പൂട്ടിയതോടെ ഇവരുടെ കുടുംബങ്ങളും പട്ടിണിയിലായി. ഹോട്ടല്‍ കൂടാതെ ട്രാവലര്‍ ഉള്‍പ്പെടെ 12 വണ്ടികളുള്ള ഒരു ട്രാവല്‍സും ഒരു ലോഡ്ജും തോമസ് നടത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമായപ്പോള്‍ പത്ത് വണ്ടികളും വിറ്റു. ലോഡ്ജില്‍ താമസക്കാരില്ലാതായതോടെ ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ നല്‍കി. പകുതി വാടകപോലും കിട്ടില്ലെങ്കിലും ഒരു നല്ലകാര്യത്തിനല്ലേ എന്നാണ് തോമസിന്റെ  ചോദ്യം. ഓരോ വര്‍ഷവും 200 കുട്ടികള്‍ക്ക് യൂനിഫോമും പഠനോപകരണങ്ങളും നല്‍കിയിരുന്നു. എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടുന്നവര്‍ക്ക്  അര പവന്റെ സ്വര്‍ണ നാണയങ്ങളും നല്‍കിയിരുന്നു. 
ഹോട്ടല്‍ പൂട്ടിയതിനെ തുടര്‍ന്ന് സാനിറ്റൈസര്‍, മാസ്‌ക്, ശീതളപാനീയം എന്നിവ വില്‍പനയ്ക്ക് വച്ചെങ്കിലും പച്ചപിടിച്ചില്ല. മാസം 15,000 രൂപ കെട്ടിടത്തിന് വാടക നല്‍കേണ്ടതിനാലാണ് ഈ പരീക്ഷണത്തിന് മുതിര്‍ന്നത്. 
 
അടച്ചുപൂട്ടിയത് 20,000 ഹോട്ടലുകള്‍
 
കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്ത് 60 ശതമാനം ഹോട്ടലുകളും അടച്ചിട്ടു. ഇതില്‍ 20,000 എണ്ണവും പൂട്ടി. ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 12,000 ഹോട്ടലുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അയ്യായിരത്തിലധികം വില്‍പനയ്ക്ക് വച്ചിരുന്നു. നഷ്ടമുണ്ടായാലും ഉടമയ്ക്ക് കട നടത്തേണ്ട ബാധ്യത വരുന്നതാണ് ഹോട്ടല്‍ വ്യവസായത്തിലെ വെല്ലുവിളിയെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു. തൊഴിലാളികളുടെ കാര്യമാണ് പ്രധാനം. സ്ഥാപനം അടച്ചിട്ടാല്‍ കസേര, മേശ തുടങ്ങിയവയെല്ലാം നശിച്ചുപോകും. ഒരാഴ്ച അടച്ചിട്ടാല്‍ പോലും ഇന്റീരിയര്‍ എല്ലാം നാശമാകും. എ.സി ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാകും.
 
അടിമാലിയില്‍ ബേക്കറി ഉടമയും വടകരയിലെ ഹോട്ടല്‍ ഉടമയുമൊക്കെ ആത്മഹത്യ ചെയ്തത് കടംപെരുകി പിടിച്ചുനില്‍ക്കാന്‍ കഴിയാഞ്ഞിട്ടാണ്. ഇതിനെ നേരിടുന്ന ഒരുപാടുപേരുണ്ട്. ഇവരെ ആത്മഹത്യയിലേക്ക് തള്ളി വിടാതെ കൈപിടിച്ചുയര്‍ത്തേണ്ടത് സര്‍ക്കാരാണ്. ഓരോ മേഖലയിലും അസോസിയേഷനുകളുമായി കൂടിയാലോചിച്ച് പ്രശ്‌നങ്ങള്‍ പഠിച്ച് മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എന്നാല്‍ ഇതുവരെ അത്തരം ചര്‍ച്ചപോലും നടന്നിട്ടില്ലെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ പൊതുദുരന്തത്തെ മറികടക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. ആരോഗ്യവിദഗ്ധരുമായി ചര്‍ച്ചചെയ്ത് ഒരു പൊതുസമീപനം കൈക്കൊള്ളണമെന്നും ഇവര്‍ വ്യക്തമാക്കി. 
 
ചുവടുമാറ്റിയിട്ടും രക്ഷയില്ല 
 
പെരുമ്പാവൂരില്‍ 12 വര്‍ഷമായി ചെറിയ ഹോട്ടല്‍ നടത്തിവന്ന കോടനാട് സ്വദേശി കെ.ബി ശശി ടൂറിസം മേഖല ലക്ഷ്യംവച്ച് 30 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് വലിയ ഹോട്ടലും റിസോര്‍ട്ട് മാതൃകയില്‍ താമസ സൗകര്യവും ആരംഭിച്ചത്. പെരുമ്പാവൂര്‍ കാലടി റോഡില്‍ 3,500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലായിരുന്നു സംരംഭം. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നുള്ളവരായിരുന്നു ഹോട്ടലിലെത്തിയിരുന്നവരിലേറെ. 
 
പത്ത് ലക്ഷം ലോണ്‍ എടുത്തും പത്ത് ലക്ഷം ചിട്ടി അടച്ചുതീരുന്നതിനുമുമ്പു പിടിച്ചുമാണ് ഹോട്ടല്‍ ആരംഭിച്ചത്. ലീസിനെടുത്ത സ്ഥലത്തിന് 30,000 രൂപയായിരുന്നു മാസ വാടക. കൊവിഡ് ലോക്ക്ഡൗണില്‍ ഹോട്ടലിന് പൂട്ട് വീണതോടെ കടുത്ത പ്രതിസന്ധിയിലായി. പാഴ്‌സല്‍ വില്‍ക്കാമെന്ന പ്രതീക്ഷയില്‍ ഗ്രാന്റ് ഷെഫ് എന്ന പേരില്‍ നോണ്‍വെജ് വിഭവങ്ങള്‍ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനോ സാധനങ്ങള്‍ വാങ്ങാനോ പണമില്ലാതായി. ഹോട്ടല്‍ പൂട്ടുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായില്ല. ഈട് നല്‍കിയ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ പത്ത് സെന്റ് ഭൂമി വിറ്റും പലരില്‍ നിന്നു വായ്പ വാങ്ങിയും ഫിനാന്‍സ് കമ്പനിയുടെ കടംവീട്ടി. ഇപ്പോള്‍ പലരില്‍ നിന്നു വാങ്ങിയ ഇനത്തില്‍ പത്ത് ലക്ഷം രൂപ നല്‍കാനുണ്ട്. അതിന് പലിശ കൊടുക്കേണ്ടല്ലോ എന്നതാണ് ഏക സമാധാനമെന്നും ശശി പറയുന്നു.
 
പ്രളയകാലത്ത് 40 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ശശിയുടെ ഹോട്ടലിലെ മുറികള്‍ 12 ദിവസം നല്‍കിയിരുന്നു. വീടുകളിലും മറ്റും വെള്ളം കയറുന്നെന്ന് അറിഞ്ഞപ്പോള്‍ അന്നു രാത്രിതന്നെ ഹോട്ടല്‍ തുറന്ന് അവരെ താമസിപ്പിച്ചു. ഹോട്ടലിലെ സാധനങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഭക്ഷണം പാചകം ചെയ്തിരുന്നത്. ആ സഹായത്തിന് ദൈവം നല്‍കിയ മറുസഹായമാണ് തന്റെ സ്ഥലമുടമയെന്നാണ് ശശി പറയുന്നത്.  ഖത്തറില്‍ ജോലി ചെയ്യുന്ന പെരുമ്പാവൂര്‍ മുക്കട സ്വദേശി റഹീമിന്റെ ഭൂമിയാണ് പാട്ടത്തിനെടുത്തത്. ഒന്നര വര്‍ഷമായിട്ടും ഇദ്ദേഹം വാടക വാങ്ങിയിട്ടില്ല. മാസംതോറും ലഭിക്കേണ്ടിയിരുന്ന 30,000 രൂപയാണ് ആ വലിയമനുഷ്യന്‍ വേണ്ടെന്ന് വച്ചതെന്നും ശശി പറയുന്നു. ഹോട്ടല്‍ പൂട്ടിയെങ്കിലും തന്നോടൊപ്പം 15 വര്‍ഷം ജോലിചെയ്തുവന്ന രാജേഷിനും ബിന്ദുവിനും തൊഴില്‍ നല്‍കാന്‍ ആ പഴയ ചെറിയ ഹോട്ടല്‍ തുറന്നുവച്ചിരിക്കുകയാണ് ശശി. 
(തുടരും)
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago