HOME
DETAILS
MAL
ദുബൈ ഷോപ്പിങ് ഫെസ്റ്റിവെല്‍ ഡിസംബര്‍ 15ന് തുടങ്ങും
backup
October 19 2022 | 06:10 AM
ദുബൈ:ദുബൈ ഷോപ്പിങ് ഫെസ്റ്റിവെല്‍ ഇരുപത്തി എട്ടാം പതിപ്പ് ഡിസംബര്‍ 15ന് തുടങ്ങും. 46 ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29നാണ് അവസാനിക്കുക. സംഗീത കച്ചേരികള്‍, ഫാഷന്‍ എക്സ്ക്ലൂസീവ്, ഷോപ്പിങ് ഡീലുകള്‍, ഹോട്ടല്‍ ഓഫറുകള്‍, റാഫിളുകള്‍ എന്നിവ മേളയില്‍ ഉള്‍പ്പെടുമെന്ന് സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.ഡ്രോണ്‍ ലൈറ്റ് ഷോയാണ് ഇത്തവണത്തെ മേളയിലെ പ്രത്യേകത. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദുബൈ സന്ദര്‍ശിക്കാനും ഷോപ്പിങ് ഫെസ്റ്റിവെല്‍ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി എട്ടാം പതിപ്പെന്ന് ഫെസ്റ്റിവെല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അഹമ്മദ് അല്‍ ഖാജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."