HOME
DETAILS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സി.പി.എം നേതൃത്വം നേരത്തെ അറിഞ്ഞു; ശബ്ദരേഖ പുറത്ത്

  
backup
August 08 2021 | 04:08 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f-3


പ്രതികള്‍
കാണാമറയത്ത് തന്നെ
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് സി.പി.എം നേതൃത്വത്തിന് നേരത്തെതന്നെ അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്.
2018 ഡിസംബര്‍ എട്ടിന് മാടായിക്കോണം ബ്രാഞ്ച് കമ്മിറ്റി വായ്പാതട്ടിപ്പ് ചര്‍ച്ചചെയ്തതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ബാങ്ക് പ്രസിഡന്റിന്റെയും ജീവനക്കാരുടെയും വീഴ്ചകള്‍ കൃത്യമായി പരാമര്‍ശിച്ചാണ് ചര്‍ച്ച നടന്നതെന്ന് ശബ്ദരേഖയില്‍ നിന്ന് വ്യക്തമാണ്.
ബാങ്കിന്റെ കീഴിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഗുണനിലവാരമില്ലായ്മയും പരിശോധന നടത്താതെ ലോണ്‍ അനുവദിക്കുന്നതും ചൂണ്ടിക്കാട്ടി ബാങ്ക് പ്രസിഡന്റ് കെ.കെ ദിവാകരനോട് വിശദീകരണം ആവശ്യപ്പെടുന്നതും ശബ്ദരേഖയിലുണ്ട്. വായ്പാ കുടിശ്ശിക പിരിക്കാന്‍പോയ വനിതാ ഡയരക്ടര്‍ ബോര്‍ഡ് അംഗത്തെയും മാനേജരെയും മുറിയില്‍ പൂട്ടിയിട്ടതടക്കമുള്ള സംഭവങ്ങളുണ്ടായിട്ടും പ്രസിഡന്റ് ഇടപെട്ടില്ലെന്നും പ്രസിഡന്റിനെ മറിടകടന്ന് സെക്രട്ടറിയടക്കമുള്ളവര്‍ നടത്തുന്ന ഇടപെടല്‍ നിയന്ത്രിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയരുന്നുണ്ട്.
പുതുക്കി നല്‍കരുതെന്ന് തീരുമാനമുണ്ടായിട്ടും ലക്ഷങ്ങള്‍ കുടിശ്ശികയുളള വായ്പകള്‍ പുതുക്കിനല്‍കി. മതിപ്പുവിലയുടെ പകുതിമാത്രം വായ്പയനുവദിക്കേണ്ട സ്ഥലത്ത് ഇക്കാര്യം പരിശോധിച്ചില്ല. വലിയ കുടിശ്ശികയുള്ള വായ്പകളുടെ രേഖകള്‍ ഡയരക്ടര്‍ ബോര്‍ഡ് പരിശോധിച്ച് വായ്പയെടുത്തവരെ നേരില്‍ക്കണ്ട് പണമടപ്പിക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തതും ബാങ്കിന്റെ പരിധിക്കുപുറത്ത് വായ്പ നല്‍കിയതും ചര്‍ച്ചയില്‍ വിമര്‍ശനത്തിനിടയാക്കുന്നത് ശബ്ദരേഖയിലുണ്ട്.
ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടതെന്ന സി.പി.എം വാദങ്ങളാണ് ഇതോടെ പൊളിഞ്ഞത്. പരാതികള്‍ കിട്ടിയയുടനെ നടപടികളെടുത്തെന്ന വിശദീകരണവും പൊളിഞ്ഞു.
ബ്രാഞ്ച് കമ്മിറ്റി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും മൂന്നുവര്‍ഷത്തിനുശേഷമാണ് സി.പി.എം ജില്ലാ കമ്മിറ്റി ചേര്‍ന്ന് കെ.കെ ദിവാകരന്‍ അടക്കമുള്ളവരെ പുറത്താക്കിയത്. അതിനിടെ, പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്ന വിശദീകരമാണ് അന്വേഷണസംഘം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago