'നീ'രാജ്യാഭിമാനം
ടോക്കിയോ: ചണ്ഡിഗഡ് ഡി.എ.വി കോളജില്‍ പഠിക്കുന്ന കാലത്തായിരുന്നു ജാവലിന്‍ ത്രോ താരമായിരുന്ന നീരജിന്റെ കഴിവുകളെ പരിശീലകന് തിരിച്ചറിയുന്നത്. ആറടിപ്പൊക്കക്കാരനായ പയ്യനെ ലോകത്തിലെ ഏറ്റവും മികച്ച താരമാക്കാമെന്ന തിരിച്ചറിവ് ഉണ്ടായതോയെ പരിശീലകര്‍ നീരജിനോട് ജാവലിന്‍ ത്രോയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഉപദേശിക്കുന്നത്. അങ്ങനെയാണ് ഹരിയാനയിലെ ഖാന്ദ്ര വില്ലേജില്‍ നിന്ന് കോളജ് വിദ്യാര്‍ഥിയായ നീരജ് ജാവലിന്‍ ത്രോ എന്ന ഇനത്തിലേക്ക് മുഴുവന്‍ സമയ പരിശീലനത്തിനായി എത്തുന്നത്.
കോളജിലെ ആദ്യ വര്‍ഷത്തില്‍ ജാവലിന്‍ ത്രോയില്‍ പങ്കെടുത്ത പങ്കെടുത്ത നീരജ് രണ്ടാം വര്‍ഷത്തില്‍ രാജ്യമറിയുന്ന ജാവലിന്‍ ത്രോ താരമായി മാറി. അവിടുന്നിങ്ങോട്ട് ടോക്കിയോയിലെ വിജയപീഢത്തില് കയറുന്നത് വരെ നീരജ് ചോപ്ര കഠിന അധ്വാനത്തിലായിരുന്നു. 13ാം വയസില്‍ ജാവലിന്‍ ത്രോ ഇനത്തില്‍ പരിശീലനം തുടങ്ങിയത് മുതല്‍ ഒളിംപിക് സ്വര്‍ണമായിരുന്നു നീരജിന്റെ മനസില്‍. അതിനായി കഠിനാധ്വാനം തന്നെ നീരജ് ചെയ്തിട്ടുണ്ട്. കഠിന പരീശീലത്തിനായി തന്റെ ഗ്രാമമായ കാന്ദ്രയില്‍ നിന്ന് നീരജ് റോഹ്തക് സ്പോട്സ് വില്ലേജിന്റെ അടുത്തേക്ക് താമസം മാറി. പിന്നീട് പരിശീലനത്തിനായി എല്ലാ ദിവസും രാവിലെയും വൈകിട്ടും മുടങ്ങാതെ എത്തിത്തുടങ്ങി. കോളജ് പൂര്‍ത്തിയായപ്പോഴേക്കും താന്‍ ജാവലിന്‍ ത്രോ താരമാണെന്ന തിരിച്ചറിവ് നീരജിനുണ്ടായിരുന്നു. ഇതോടെയാണ് നീരജിന്റെ സ്വപ്നത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. തുടര്‍ന്നങ്ങോട്ട് സുവര്‍ണകാലമായിരുന്നു നീരജിന്. മത്സരിച്ച ഏഴ് അന്താരാഷ്ട്ര മത്സരത്തില്‍ ആറെണ്ണത്തിലും നീരജ് സ്വര്‍ണം നേടിയാണ് മടങ്ങിയത്. ഇന്ത്യക്ക് വേണ്ടി ഒളിംപിക്സ് അത്ലറ്റിക്സ് വിഭാഗത്തില്‍ മെഡല്‍ നേടുന്ന രണ്ടാം താരമാണ് നീരജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."