അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ച സംഭവം; ആശുപത്രിയിലെത്തിക്കാതെ പൊലിസ് കാത്തുനിന്നത് ഒരു മണിക്കൂര്‍
പൊലിസ് ജീപ്പില്‍ കൊണ്ടുപോകാനും കൂട്ടാക്കിയില്ല
തിരുവനന്തപുരം: കഴിഞ്ഞ ദിവസം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പൊലിസിന്റെ തികഞ്ഞ അനാസ്ഥ.
പരുക്കേറ്റ് ചോരവാര്‍ന്ന് റോഡില്‍കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ കാത്തുനിന്നത് ഒരുമണിക്കൂര്‍. കാട്ടാക്കട തൂങ്ങാംപാറ ചെട്ടിക്കോണം തോപ്പുവിളാകത്ത് വീട്ടില്‍ പരേതനായ പ്രമേഷിന്റേയും ലതയുടേയും മകന് അഖില്‍ പ്രമേഷാ(22)ണ് കഴിഞ്ഞ ദിവസം യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്.
തിരുവല്ലം പൊലിസ് സ്റ്റേഷന് സമീപത്ത് അപകടം നടന്നയുടന്‍ പൊലിസ് എത്തിയിരുന്നു. എന്നാല്‍ പൊലിസ് ജീപ്പില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലിസ് തയാറായില്ല. അപകടത്തില്‍ പരുക്കേറ്റയാളെ സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ പോലും തയാറാകാതെ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു പൊലിസ് ചെയ്തതെന്നും ദൃക്ഷസാക്ഷികള്‍ പറയുന്നു. അപകടം നടന്ന് ഒരു മണിക്കൂര്‍ പിന്നിട്ട ശേഷംമെഡിക്കല്‍ കോളജില്‍ നിന്ന് 108 ആംബുലന്‍സ് എത്തിയാണ് യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഈസമയമത്രയും യുവാവ് റോഡില്‍ കിടക്കുകയായിരുന്നു. തിരുവല്ലം അശോഖ് ലൈലാന്‍ഡ് കമ്പനിയിലെ മെക്കാനിക്കല്‍ ജീവനക്കാരനാണ് പ്രമേഷ്. വെള്ളിയാഴ്ച രാവിലെ 8.40 ഓടെ തിരുവല്ലം ചിത്രാഞ്ജലി റോഡിന് സമീപമുള്ള വളവിലായിരുന്നു അപകടം. പാച്ചല്ലുര്‍ ഭാഗത്തുനിന്ന് തിരുവല്ലം വഴി കിഴക്കേകോട്ടയിലേക്ക് പോയ ബസിനെ മറികടക്കുന്നതിനിടെ ബസ് തട്ടിയാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."