HOME
DETAILS

മലയാളികള്‍ക്കായി കേന്ദ്ര സര്‍ക്കാറിന്റെ വമ്പന്‍ തൊഴില്‍ മേള; 3000 ലധികം പേര്‍ക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

  
backup
September 30 2023 | 06:09 AM

central-government-conducting-mega-job-fair-in-kerala

മലയാളികള്‍ക്കായി കേന്ദ്ര സര്‍ക്കാറിന്റെ വമ്പന്‍ തൊഴില്‍ മേള; 3000 ലധികം പേര്‍ക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരളത്തിലെ യുവാക്കള്‍ക്ക് തൊഴിലവസരമൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ വമ്പന്‍ തൊഴില്‍ മേള നാളെ തിരുവനന്തപുരത്ത്. നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും നേരിട്ടാണ് ഒക്ടോബര്‍ 01 ഞായറാഴ്ച്ച തലസ്ഥാനത്ത് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം വര്‍ക്കല ശിവഗിരി സ്‌കൂളില്‍ വെച്ചാണ് മേള. രാവിലെ 10 മണി മുതലാണ് പരിപാടി ആരംഭിക്കുക. 40 ലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളെ തേടി മേളയില്‍ പങ്കെടുക്കുന്നുണ്ട്.

നിലവില്‍ 3000 ലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാന്‍മന്ത്രി സ്വനിധി, പ്രധാന്‍ മന്ത്രി വിശ്വകര്‍മ യോജന, പ്രധാന്‍മന്ത്രി എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോഗ്രാം , മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകള്‍ മേളയോടനുബന്ധിച്ച് നടക്കും. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, ലീഡ് ബാങ്ക് , ഫാര്‍മേഴ്സ് പ്രൊഡ്യൂസഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടൂര്‍പ്രകാശ് എം പി, വി ജോയി എം എല്‍ എ, വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെഎം ലാജി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിക്കും.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാളെ രാവിലെ വര്‍ക്കല ശിവഗിരി സ്‌കൂളില്‍ എത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകള്‍ കൈയ്യില്‍ കരുതണം. ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ 4 മണി വരെയാണ് മേള സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446011110 ,9447024571 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഐ.ടി.ഐക്കാര്‍ക്കായി കേരള സര്‍ക്കാറിന്റെ തൊഴില്‍ മേള

ഐ.ടി.ഐകളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി നേടാന്‍ അവസരമൊരുക്കി വ്യവസായ വകുപ്പ്. സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും കമ്പനികളില്‍ നിന്ന് അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുമായി ജില്ലാ അടിസ്ഥാനത്തിലാണ് വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. സ്പെക്ട്രം ജോബ് ഫെയര്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 10 വരെ എല്ലാ ജില്ലകളിലെയും നോഡല്‍ ഐ.ടി.ഐകളില്‍ വെച്ചാണ് നടക്കുന്നത്. തൊഴില്‍ മേളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളില്‍ നിന്നും ലഭിക്കുന്നതാണ്. സെപ്റ്റംബര്‍ 29ന് കൊല്ലം ചന്ദനത്തോപ്പില്‍ വെച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം.

അപേക്ഷിക്കേണ്ട വിധം

ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ www.knowledgemission.kerala.gov.in/dswm എന്ന കണക്ട് ആപ്പില്‍ ചെയ്യണം.
തുടര്‍ന്ന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ജില്ലാതല ഫെയറില്‍ അപ്ലൈ ചെയ്യണം.

തൊഴില്‍ മേള നടക്കുന്ന വേദികളില്‍ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

ജോബ് ഫെയര്‍ നടക്കുന്ന തീയതികള്‍

സെപ്റ്റംബര്‍ 29: കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐ, കണ്ണൂര്‍ ഐ.ടി.ഐ, എറണാകുളം കളമശ്ശേരി ഐ.ടി.ഐ.

ഒക്ടോബര്‍ 3: കോട്ടയം ഏറ്റുമാനൂര്‍ ഐ.ടി.ഐ, കോഴിക്കോട് ഐ.ടി.ഐ.

ഒക്ടോബര്‍ 4: തിരുവനന്തപുരം ചാക്ക ഐ.ടി.ഐ.

ഒക്ടോബര്‍ 5: ആലപ്പുഴ ചെങ്ങന്നൂര്‍ ഐ.ടി.ഐ, ഇടുക്കി കട്ടപ്പന ഐ.ടി.ഐ, പാലക്കാട് മലമ്പുഴ ഐ.ടി.ഐ.

ഒക്ടോബര്‍ 7: പത്തനംതിട്ട ചെന്നീര്‍ക്കര ഐ.ടി.ഐ, തൃശ്ശൂര്‍ ചാലക്കുടി ഐ.ടി.ഐ, വയനാട് കല്‍പ്പറ്റ ഐ.ടി.ഐ.

ഒക്ടോബര്‍ 10: മലപ്പുറം അരീക്കോട് ഐ.ടി.ഐ, കാസര്‍ഗോഡ് ഐ.ടി.ഐ.

കൂടുതല്‍ വിവരങ്ങള്‍ക്ക് 944 602 1761 എന്ന നമ്പറില്‍ ബന്ധപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago