സൗജന്യ വാക്‌സിനേഷന്‍ ഇഴയുന്നു സ്വകാര്യ ആശുപത്രികളില്‍ സുലഭം; സാധാരണക്കാരന് ഒ.ടി.പി മാത്രം !
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വാക്‌സിനെടുത്തവര്‍ക്ക് കടകളിലും മറ്റും ഇളവു നല്‍കുന്ന സംസ്ഥാനത്ത് സൗജന്യ വാക്‌സിനേഷന്‍ ഇഴഞ്ഞു നീങ്ങുന്നു. മാസങ്ങള്‍ക്കു മുമ്പേ വാക്‌സിനു വേണ്ടി ബുക്ക് ചെയ്തവര്‍ക്കുപോലും ഇതുവരെ ഒന്നാം ഡോസ് ലഭിച്ചില്ല. 1,114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1,420 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമാണ് വാക്‌സിന്‍ ലഭ്യമാകുന്നതെന്ന ആരോപണം ശക്തമാണ്.
ബുക്ക് ചെയ്തവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതുവരെയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സ്ലോട്ട് ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. ഇന്നലെ വരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,15,51,808 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
കേന്ദ്രത്തില്‍നിന്ന് ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണമെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ 24 മണിക്കൂറും വാക്‌സിന്‍ ലഭ്യമാക്കുകയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സ്ലോട്ട് ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നിലവില്‍ കേന്ദ്രം നല്‍കുന്ന സ്വകാര്യ ക്വോട്ടയ്‌ക്കൊപ്പമുള്ള ഡോസാണ് സ്വകാര്യ ആശുപത്രികളില്‍ വിതരണം ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് കുറഞ്ഞത് 6000 ഡോസ് കൊവിഷീല്‍ഡോ 2880 ഡോസ് കൊവാക്‌സിനോ വേണമെങ്കില്‍ മരുന്ന് കമ്പനികളില്‍നിന്ന് നേരിട്ടു വാങ്ങാന്‍ കഴിയും. എന്നാല്‍ സൗജന്യ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ തന്നെ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."