'രാത്രി 10നും പുലര്‍ച്ചെ 5നും ഇടയില്‍ യാത്ര പാടില്ല'; പഠനയാത്രയ്ക്ക് പുതിയ മാനദണ്ഡങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്കൂള്‍ പഠനയാത്രയ്ക്ക് പുതിയ മാനദണ്ഡങ്ങളുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത് യാത്ര പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രധാന നിര്‍ദ്ദേശം.
പഠനയാത്രയുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ക്ക് നല്‍കണം. യാത്രയ്ക്ക് മൂന്ന് ദിവസം മാത്രമേ ഉപയോഗിക്കാവൂ. സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു.
രക്ഷിതാക്കള്‍ സമ്മതപത്രം നല്‍കണം. ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങള്‍ മാത്രം പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ യാത്രയ്ക്ക് ഉപയോഗിക്കാവൂ. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ല.
യാത്ര തുടങ്ങുന്നതിന് മുന്‍പ് ആര്‍ടിയെ വിവരം അറിയിക്കണം. രാത്രിയാത്ര പാടില്ല. പൊലിസ് സ്റ്റേഷനില്‍ വാഹനത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ പുതുക്കിയ നിര്‍ദ്ദേശം ബാധകമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."