HOME
DETAILS

പിഴ ഇൗടാക്കാതെ മണിച്ചനെ ഉടൻ മോചിപ്പിക്കണമെന്ന് സുപ്രിംകോടതി വ്യാജമദ്യം തടയാനാകില്ലെങ്കിൽ ഇരകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകിക്കൂടെയെന്നും കോടതി

  
backup
October 20 2022 | 04:10 AM

%e0%b4%aa%e0%b4%bf%e0%b4%b4-%e0%b4%87%e0%b5%97%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%86

ന്യൂഡൽഹി • കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടൻ വിട്ടയക്കാൻ സുപ്രിംകോടതി ഉത്തരവ്. 30 ലക്ഷത്തിലധികം വരുന്ന പിഴയടച്ചാൽ മാത്രമേ വിട്ടയക്കാനാകൂവെന്ന സംസ്ഥാന സർക്കാർ വാദം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി. മണിച്ചനെ ഉടൻ ജയിൽ മോചിതനാക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.


വ്യാജ മദ്യം തടയാൻ കഴിയാത്ത സർക്കാരിന് ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകിക്കൂടെയെന്നും കോടതി വാക്കാൽ ആരാഞ്ഞു. കേസിലെ പ്രതികൾക്ക് വിധിച്ച പിഴ സുപ്രിംകോടതി ശരിവച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി ഹമീദ് ചൂണ്ടിക്കാട്ടി.


പിഴ തുക കേസിലെ ഇരകൾക്ക് നഷ്ടപരിഹാരമായി നൽകേണ്ടതാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. എന്നാൽ പിഴ നൽകാൻ പണമില്ലെങ്കിൽ എത്രകാലം ജയിലിൽ ഇടേണ്ടി വരുമെന്ന് കോടതി തിരിച്ചു ചോദിച്ചു. വ്യാജമദ്യം തടയുന്നതിൽ പരാജയപ്പെട്ടത് സർക്കാർ അല്ലേയെന്നും അതിനാൽ ഇരകൾക്ക് സർക്കാറിന് നഷ്ടപരിഹാരം നൽകിക്കൂടെയെന്നുമായിരുന്നു കോടതിയുടെ ചോദ്യം.
മണിച്ചന്റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി മെയ് 20ന് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാൻ നൽകിയ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചിരുന്നു. കേസിലെ ഏഴാംപ്രതിയായ മണിച്ചന് ജീവപര്യന്തവും 30.45 ലക്ഷം രൂപയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. ഈ പിഴ അടക്കാതെ മോചനം സാധ്യമാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ഉത്തരവിലുണ്ടായിരുന്നത്.


എന്നാൽ പിഴയടയ്ക്കാൻ മണിച്ചൻ തയാറാകാതിരുന്നതോടെ മോചനം നീളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മണിച്ചന്റെ ഭാര്യ ഉഷയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
2000 ഒക്ടോബർ 21 ന് ഉണ്ടായ കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാവുകയും 500 പേർ ചികിത്സ തേടുകയും ചെയ്തിരുന്നു.
വീട്ടിലെ ഭൂഗർഭ അറകളിലാണ് മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. വീര്യം കൂട്ടാൻ വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു.
കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തെ സുപ്രിംകോടതി മോചിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  20 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  20 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  20 days ago
No Image

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം

Kerala
  •  20 days ago
No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  20 days ago
No Image

കണ്ണൂരില്‍ വന്‍ കവര്‍ച്ച; അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടിയും കവര്‍ന്നു 

Kerala
  •  20 days ago
No Image

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; രണ്ട് പേര്‍ പിടിയിൽ, കൊലപാതകം മോഷണം ലക്ഷ്യമിട്ട്

Kerala
  •  20 days ago
No Image

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലിസ് 

Kerala
  •  20 days ago
No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  20 days ago