വിയറ്റ്‌ജെറ്റ് തിരുച്ചിറപ്പള്ളി സര്‍വീസ് നവംബര്‍ രണ്ട് മുതല്‍ ആരംഭിക്കും
കൊച്ചി : വിയറ്റ് ജെറ്റ് കൊച്ചിക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ നഗരത്തില്‍ നിന്ന് കൂടി വിയറ്റ്‌നാമിലേക്ക് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്ന് വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയിലേക്കുള്ള സര്‍വീസിന് നവംബര്‍ രണ്ടിന് തുടക്കം കുറിക്കും.
തിരുച്ചിറപ്പള്ളിയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണുണ്ടാവുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 12.30 ന് പുറപ്പെട്ട് രാവിലെ 7മണിക്ക്(പ്രാദേശിക സമയം) ഹോ ചി മിന്‍ സിറ്റിയിലെത്തും. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാത്രി 8 മണിക്കാണ് അവിടെ നിന്ന് തിരിക്കുക. രാത്രി11.30 ന് തിരുച്ചിറപ്പള്ളിയിലെത്തുന്ന താണ്. ഇതോടെ ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലേക്കും തിരിച്ചു മുള്ള വിയറ്റ്‌ജെറ്റ് സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 35 ആവും.
കൊച്ചിക്ക് പുറമേ ന്യൂ ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ നിന്നാണ്് നിലവില്‍ വിയറ്റ്‌ജെറ്റിന് സര്‍വീസുള്ളത്.വിയറ്റ്‌നാം ദേശീയ ടൂറിസം അതോറിറ്റിയുടെ കണക്ക് പ്രകാരം നടപ്പ് വര്‍ഷത്തെ ആറ് മാസം വിയറ്റ്‌നാമിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കൊവിഡിന് മുന്‍പത്തേതിനേക്കാള്‍ 200 ശതമാനം വര്‍ധനവാണുണ്ടായത്. ഇതോടെ വിയറ്റ്‌നാമില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ സ്ഥാനം പിടിക്കുകയും ചെയ്തു.
ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ വര്‍ധിക്കുന്നതിനോടൊപ്പം ബിസിനസ്, സ്‌കൈ ബോസ് ക്ലാസുകളില്‍ ഇന്ത്യക്കാര്‍ക്കായി വിയറ്റ് ജെറ്റ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 30 വരെ യാത്ര ചെയ്യുന്നതിനായി സെപ്തംബര്‍ 25നും ഒക്ടോബര്‍ 25നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക. കൂടാതെ എല്ലാ ബുധന്‍, വ്യാഴം, വെളളി ദിവസങ്ങളിലും ഒരു വശത്തെ യാത്രക്കായി നികുതികളും മറ്റ് ഫീസുകളുമടക്കം 5,555 രൂപ നല്‍കിയാല്‍ മതി.
Content Highlights:VietJet Tiruchirappalli service will start from November 2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."