മരടിലെ ഫ്‌ളാറ്റു കേസില്‍ കുറ്റപത്രം തയാറാകുന്നു, സി.പി.എം നേതാവിനെ രക്ഷിക്കാന്‍ ശ്രമമെന്നും ആരോപണം
കൊച്ചി: തീരപരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തി മരടില്‍ വന്‍കിട ഫ്‌ളാറ്റുകള്‍ നിര്‍മിച്ച കേസില്‍ കുറ്റപത്രം തയാറാകുന്നു. അഴിമതിക്കും വഞ്ചനക്കും പ്രത്യേകം കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്.
എന്നാല്‍ ചട്ടം ലംഘിച്ച് ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിന് ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന ആരോപണവും ശക്തമായി. സി.പി.എം നേതാവായ കെ.എ ദേവസ്സിയുടെ നേതൃത്വത്തിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള നിര്‍മാണങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണത്തിന് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒരു തീരുമാനവും എടുക്കാത്തതാണ് സംശയം ബലപ്പെടുത്തുന്നത്.
അഴിമിതനിരോധന നിയമപ്രകാരം നാല് ഫ്‌ളാറ്റ് നിര്‍മാണകമ്പനികള്‍ക്കും അഴിമതിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെതിരെയാണ് കുറ്റപത്രം തയാറാകുന്നത്. ഓരോ കമ്പനിക്കെതിരെയും കുറ്റപത്രം ഉണ്ടാകും. വിശ്വാസ വഞ്ചനക്കാണ് രണ്ടാമത്തെ വിഭാഗത്തിലുള്ള കുറ്റപത്രം. ഓരോ ഫ്‌ളാറ്റ് ഉടമയുടെയും പരാതിയില്‍ പ്രത്യേകം കുറ്റപത്രം നല്‍കാനാണ് ആലോചന.
മരട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും തീരപരിപാലന നിയമങ്ങള്‍ കാറ്റില്‍ പറത്തി മരടില്‍ പടുകൂറ്റന്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച കേസുകള്‍ കൈംബ്രാഞ്ചും വിജിലന്‍സും അന്വേഷിക്കുന്നുണ്ട്.
നാല് സമുച്ചയങ്ങളിലുമായുള്ളത് 328 ഫ്‌ളാറ്റുകളായിരുന്നു. അന്വഷണം ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയമിച്ചു. ഓരോ വ്യക്തിഗത പരാതിയിലും പ്രത്യേകം കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്യണം എന്നാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."