HOME
DETAILS

തലച്ചോര്‍ തെളിഞ്ഞ മനുഷ്യര്‍

  
backup
October 01 2023 | 02:10 AM

story-by-anu-chandra-thalachore-thelinja-manushyar

തലച്ചോര്‍ തെളിഞ്ഞ മനുഷ്യര്‍

കഥ
അനുചന്ദ്ര

കുടിച്ചു ലക്കുകെട്ട കോരന്റെ തലച്ചോര്‍ തെളിഞ്ഞു. കഷ്ടപ്പാടിനറുതി വരുത്താന്‍ കാളിദേവി പ്രസാദിച്ചല്ലോ എന്നോര്‍ത്ത കോരന്‍ സന്തോഷംകൊണ്ട് ഏങ്ങലടിച്ചു. ഒരേയൊരു മകന്‍, അവന്റെ ഭാവിക്ക് കേടുവരുത്താതെയാണ് പി.ജി പഠനം ഒന്നാംറാങ്കോടെ പാസായത്. എങ്ങനെ കരയാതിരിക്കും. കോരന്റെയും കോരന്റെ അപ്പനപ്പൂപ്പന്മാര്‍മാരുടെയും മാത്രമല്ല, അതിനും പുറകിലുള്ളവരുടെയുമൊക്കെ നൂറ്റാണ്ടുകളുടെ സഹനമുണ്ട് അവന്റെയാ നേട്ടത്തിനു പിറകില്‍. കാരണവും പ്രകോപനവുമില്ലാതെ തലകയറിനിരങ്ങിയ പ്രമാണിമാരെ ഓര്‍ത്ത കോരന്‍ അമര്‍ഷത്തോടെ പല്ലുകള്‍ ഞെരിച്ചമര്‍ത്തി. പെരുംകൊല്ലനും ചാന്നനും വില്ലവരുമൊക്കെ ബ്രാഹ്മണ്‍മാര്‍ക്കും വാര്യന്മാര്‍ക്കും നായന്മാര്‍ക്കും മുമ്പില്‍ ഓച്ചാനിച്ചുനിന്ന കാലമോര്‍ത്ത കോരനു വിറളിപിടിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ഉണ്ണ്യേലുങ്കല്‍ തറവാട്ടിലെ 70 വയസു കഴിഞ്ഞ മീനാക്ഷിയമ്മ തന്നോട് വെള്ളം കുടിച്ച ഗ്ലാസ് അടുക്കളപ്പുറത്ത് കമഴ്ത്തിവയ്ക്കാന്‍ പറഞ്ഞത്. പണ്ടായിരുന്നെങ്കില്‍ തനിക്കിതൊന്നും വലിയ പ്രശ്‌നമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഡിഗ്രിയും പി.ജിയുമെടുത്ത മകനാണപ്പനെ പഠിപ്പിച്ചത് 'ഒരാളേം മുന്നില് പണയം വെക്കാനുള്ളതല്ലാ അഭിമാനമെന്ന്'. അതില്‍പിന്നെ പണയംവച്ച അഭിമാനത്തെ കുറിച്ചോര്‍ത്തു ദണ്ണപ്പെടാത്ത ദിവസങ്ങളില്ല കോരന്.

പൊതുവഴിയിലൂടെ നടക്കാന്‍ അയിത്തപ്പെട്ട കാലം, വില്ലുവണ്ടി കേറാന്‍ അവകാശമില്ലാതെ അധഃകൃതരാക്കിയ കാലം, പഠിക്കാനും ചന്തകളില്‍ കയറാനും അമ്പലം കയറാനും ഉടുക്കാനും സംഘടിക്കാനും വരെ സ്വാതന്ത്ര്യമില്ലാത്ത കാലം…..

മകന്‍ പറഞ്ഞ കഥകളിലൂടെ മുന്‍ഗാമികളെ കുറിച്ചോര്‍ത്ത കോരന് നെഞ്ചുനൊന്തു. തലച്ചോറില്‍ അഭിമാനം തെളിഞ്ഞ കോരന്‍ അവസാനത്തെ ഗ്ലാസുകൂടി ഒറ്റവലിക്കു കുടിച്ചിറങ്ങി. പിന്നൊന്നും നോക്കിയില്ല. നാലുകാലില്‍ നടന്നു ചെന്നത് ഉണ്ണ്യേലുങ്കല്‍ തറവാട്ടിലേക്കാണ്. കുന്നുംപുറത്തെ ഷാപ്പിലെ സ്ഥിരം കുടിയനായ കോരന്റെ കള്ളുകുടിയും നാലുകാലിലെ നടത്തവും കണ്ട് ശീലമായ ഉണ്ണ്യേലുങ്കല്‍ക്കാര്‍ക്ക് കോരന്റെ ആ വരവില്‍ പുതുമയൊന്നും തോന്നിയില്ല. ചെയ്യുന്ന പണിയില്‍ ആത്മാര്‍ഥതയുള്ളവനാണ് കോരനെന്നവര്‍ക്കറിയാം.

അത് തോട്ടംപണിക്കാണെങ്കിലും അടുക്കളപ്പുറത്തെ പണിക്കാണെങ്കിലും. ഉച്ചയ്ക്ക് പണിതീര്‍ത്തുപോയ കോരന്റെ ഇപ്പോഴത്തെ വരവിന്റെ കാരണമറിയാത്ത ഉണ്ണ്യേലുങ്കല്‍ക്കാരി മീനാക്ഷിയമ്മയെ കണ്ട കോരന്‍, അധഃകൃതരെന്ന് ചാപ്പകുത്തപ്പെട്ട, ആ പേരില്‍ തഴയപ്പെട്ട മനുഷ്യരുടെ ചിറകടിയുടെ ആഹ്ലാദത്തോടെ അഭിമാനം പങ്കുവച്ചു.

'മോന്‍ പരീക്ഷക്ക് പാസ്സായി… ഒന്നാം റാങ്കാണ്.'

പറഞ്ഞുകഴിഞ്ഞ കോരന്‍ അഭിമാനം കൊണ്ട് തിളച്ചു. ഏറ്റവും ഉടന്‍തന്നെ ഉദ്യോ ഗം കിട്ടാന്‍ പോകുന്ന മകനെ കുറിച്ചോര്‍ത്ത് കോരന്റെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞൊഴുകി. പക്ഷേ, എന്തു പറയാനാണ്? കോരന്റെ വാക്കുകള്‍ക്ക് പിറകിലുള്ള അഭിമാനബോധവും അയാളുടെ ജീവിതത്തിലുണ്ടാകാന്‍ പോകുന്ന മുന്നേറ്റവും വകവയ്ക്കാതെ വീടിനകത്തേക്കു കയറി പോകുന്നതിനിടയില്‍ മീനാക്ഷിയമ്മ ഔദാര്യം പറഞ്ഞു.
'പോവുമ്പോ പിന്നാമ്പുറത്ത്ന്ന് രണ്ട് തേങ്ങയെടുത്തോണ്ടൂ… എന്തൊക്കെ പാസ്സായിന്ന് പറഞ്ഞിട്ടെന്താ കാര്യം, ചെക്കനുംണ്ടാവില്ലേ തേങ്ങരച്ചു നല്ല കറികൂട്ടി ചോറുണ്ണാനൊക്കെ പൂതി.. നാവറിഞ്ഞു വല്ലോം തിന്നട്ടെ പാവം…'

മീനാക്ഷിയമ്മയുടെ വാക്കുകള്‍ കേട്ട കോരന്റെ ഹൃദയം നടുങ്ങി. വരേണ്യവര്‍ഗത്തിന്റെ ജാതികല്‍പനകളില്‍ അഭിമാനക്ഷതം ഇരട്ടിച്ച കോരനു തലകറങ്ങി. മദ്യലഹരിയിലും തലച്ചോറില്‍ തെളിഞ്ഞ അപമാനത്തില്‍ അയാള്‍ നിലത്തുവീണു. തലച്ചോര്‍ തെളിയാത്ത മനുഷ്യരെയോര്‍ത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago