HOME
DETAILS
MAL
അനധികൃതമായി സൂക്ഷിച്ചിരുന്ന 3800 ലിറ്റര്‍ മണ്ണെണ്ണ പിടിച്ചെടുത്തു
backup
August 26 2016 | 02:08 AM
കൊല്ലം: നീണ്ടകരയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 3800 ലിറ്റര്‍ മണ്ണെണ്ണ സിവില്‍സപ്ലൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടിച്ചെടുത്തു.
നീണ്ടകര പാലത്തിന് സമീപം കടയില്‍ ഏജന്‍സീസ് എന്ന സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന 2000 ലിറ്റര്‍ നീല മണ്ണെണ്ണയും 1800 ലിറ്റര്‍ വെള്ള മണ്ണെണ്ണയുമാണ് സ്പെഷ്യല്‍സ്ക്വാഡ് മേധാവി വി കെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ട് കടയിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.നീല മണ്ണെണ്ണ പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യുന്നതും വെള്ള നിറത്തിലുള്ള മണ്ണെണ്ണ മത്സ്യഫെഡിന്റെ പമ്പുകളിലൂടെ മത്സ്യബന്ധനയാനങ്ങള്‍ക്ക് പെര്‍മിറ്റ് വഴി നല്കുന്നതുമാണ്.
ഇതേക്കുറിച്ച് സിവില്‍സപ്ലൈസ് സംഘം മത്സ്യഫെഡ് ജില്ലാ ഓഫിസറെ വിവരം അറിയിച്ചിട്ടും പ്രതികരിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."