സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും തുടരുന്നു. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും ഉണ്ടായി. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
അതേസമയം, ഇന്നും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. തീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴയിലും എറണാകുളം, തൃശ്ശൂര്‍,കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദത്തിന്റെയും ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമൃദത്തിന്റെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. നാളെയും സമാന തോതില്‍ മഴ പ്രതീക്ഷിക്കാം.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ മഴയുമായി താരതമ്യം ചെയ്യുമ്പോള്‍ നാളെ മുതല്‍ മഴയില്‍ കുറവ് ഉണ്ടാകും. എന്നാല്‍ മഴയില്ലാത്ത വെയില് ദിനങ്ങള്‍ എന്നല്ല ഇതിന് അര്‍ഥം. മഴയുടെ അളവിലെ കുറവാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."