എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നത് തെറ്റ്, കെ മുരളീധരന്
തിരുവനന്തപുരം:ബലാത്സംഗ ആരോപണത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നത് തെറ്റാണെന്ന് കെ. മുരളീധരന് എം.പി. കോണ്‍ഗ്രസ് ഒരു കാരണവാശാലും എല്‍ദോസിനെ സംരക്ഷിക്കില്ലെന്നും അദ്ദേഹം എവിടെയാണുള്ളതെന്ന് കണ്ടുപിടിക്കേണ്ടത് പോലീസ് ആണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
എല്‍ദോസ് കുന്നപ്പിള്ളി നിരപരാധിയാണെങ്കില്‍ പൊതുജനത്തെ അഭിമുഖീകരിക്കാന്‍ മടിക്കേണ്ടതില്ല. ഒളിവില്‍ പോയത് തെറ്റാണ്. വിചാരണയില്‍ കേസ് തെളിയിക്കപ്പെട്ടാല്‍ പാര്‍ട്ടി നടപടിയെടുക്കും. ഇത്തരം ഞരമ്പുരോഗം പലര്‍ക്കും ഉണ്ട്, പല പാര്‍ട്ടിയിലും കാണുന്നുണ്ട്. ഇതിനെയൊക്കെ നേതൃത്വം ഒറ്റപ്പെടുത്തണം. അദ്ദേഹത്തെ കോണ്‍ഗ്രസ് സംരക്ഷിക്കില്ലെന്നും മുരളീധരന് പറഞ്ഞു.
ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്താല്‍ പോലീസിനായിട്ടല്ല. എംഎല്‍എ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."