HOME
DETAILS

'ഓണം, മുഹറം ചന്ത: പേരുമാറ്റം ആര്‍ക്കുവേണ്ടി?'

  
backup
August 08 2021 | 19:08 PM

95-2

 


കോഴിക്കോട്: സംസ്ഥാനത്ത് കാലങ്ങളായി സഹകരണ വകുപ്പ് നടത്തിവരുന്ന ഓണച്ചന്തയ്ക്ക് ഇത്തവണ 'ഓണം, മുഹറം ചന്ത' എന്ന് പേരിട്ടതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. പേരുമാറ്റം ബാലന്‍സിങ്ങിനാണെന്നും ഇതില്‍ എന്തോ പന്തികേടുണ്ടെന്നുമാണ് സമൂഹ മാധ്യമങ്ങളുടെ കണ്ടെത്തല്‍. കേരളത്തിലെ മുസ്‌ലിംകള്‍ ആഘോഷിക്കാത്ത മുഹറം അനാവശ്യമായി വലിച്ചിട്ട് സര്‍ക്കാര്‍ സാമുദായിക പ്രീണനത്തിന് ശ്രമിക്കുകയാണെന്നാണ് പ്രധാന ആരോപണം.
ചെറിയ പെരുന്നാളും ബലി പെരുന്നാളുമാണ് മുസ്‌ലിംകളുടെ രണ്ടു ആഘോഷങ്ങള്‍. മുഹറം 9,10 ദിവസങ്ങളില്‍ വ്രതമെടുക്കാറുണ്ടെന്നല്ലാതെ കേരളത്തിലെ മുസ്‌ലിംകള്‍ മറ്റ് ആഘോഷങ്ങളൊന്നും നടത്താറില്ല. യാര്‍ഥാര്‍ഥ്യം ഇങ്ങനെയായിരിക്കെ എന്തിനാണ് മുഹറത്തിന്റെ പേരില്‍ ഒരു ചന്ത സംഘടിപ്പിക്കുന്നത് എന്നാണ് സാമൂഹ മാധ്യമങ്ങളുടെ ചോദ്യം. സ്‌കോളര്‍ഷിപ്പ്, സംവരണം അടക്കമുള്ള വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്ക് എതിരായ തീരുമാനമെടുത്ത സര്‍ക്കാര്‍, മുഹറം ചന്ത സംഘടിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്. മുസ്‌ലിം സമുദായത്തിനുള്ള സ്‌കോളര്‍ഷിപ്പ് മറ്റുള്ളവര്‍ക്കുകൂടി വീതംവച്ചതു പോലെയുള്ള ബാലന്‍സിങ്ങാണിതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
വിഷു കഴിഞ്ഞ ഉടന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും ഇളവുകള്‍ നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ഓണത്തോടനുബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കി എന്ന ആക്ഷേപമുണ്ടാവുമെന്ന നിഗമനത്തില്‍ അതിനെ പ്രതിരോധിക്കാനാണ് നാളിതുവരെയില്ലാത്ത വിധം ഓണം മുഹറം ചന്ത സംഘടിപ്പിക്കലിന്റെ പിന്നിലെ തന്ത്രമെന്നാണ് വിലയിരുത്തല്‍. ആഘോഷമില്ലാത്ത മുഹറത്തിന്റെ പേരില്‍ ചന്ത ആരംഭിക്കേണ്ടതില്ലെന്ന് പറയുന്ന സോഷ്യല്‍ മീഡിയ, ഓണച്ചന്ത അത്യാവശ്യമാണെന്നും പറയുന്നു. ഓണച്ചന്ത എന്ന് മാത്രം പേരുനല്‍കിയാലും സാധനങ്ങള്‍ വാങ്ങാന്‍ എല്ലാ വിഭാഗം ജനങ്ങളും പോകുമെന്നും സ്‌കോളര്‍ഷിപ്പിലില്ലാത്ത 'സ്‌നേഹം' ചന്തയില്‍വേണോയെന്നും സോഷ്യമീഡിയ തുറന്നടിക്കുന്നു. ഇളവുകള്‍ നല്‍കി കൊവിഡ് വ്യാപനമുണ്ടായാല്‍ മുഹറത്തേയും പഴിചാരാമെന്നതാണ് പേരുമാറ്റത്തിന്റെ പിന്നിലെന്നാണ് ചിലരുടെ കണ്ടുപിടിത്തം. അതിനാല്‍ മുഹറം ചന്ത വേണ്ടെന്നും ഇവര്‍ വാദിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago