HOME
DETAILS
MAL
ജന്തര്‍മന്ദറില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി മാര്‍ച്ച്; പൊലിസ് കേസെടുത്തു
backup
August 09 2021 | 09:08 AM
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുള്ള ജന്തര്‍മന്ദറില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി മാര്‍ച്ച്. ഞായറാഴ്ചയാണ് സംഭവം. പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പൊലിസ് കേസെടുത്തു. അനുമതിയില്ലാതെ സംഘടിപ്പിച്ച പരിപാടിയായിരുന്നുവെന്നാണ് പൊലിസ് നല്കുന്ന വിശദീകരണം.
ഡല്‍ഹി ബി.ജെ.പി മുന്‍വക്താവ് അശ്വനി ഉപാധ്യായയും സുപ്രിം കോടതി അഭിഭാഷകനുമാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ തങ്ങളറിയാതെയാണ് മുദ്രാവാക്യം മുഴക്കിയതെന്നാണ് ഉപാധ്യായയുടെ വിശദീകരണം. അഞ്ചോ ആറോ പേര് മാത്രമാണ് മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഉപാധ്യായ പ്രതികരിച്ചു.
ഡല്‍ഹി പൊലിസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വീഡിയോയില്‍ ഉള്ളവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."