എ.കെ.ജി സെന്റര്‍ ആക്രമണം: പ്രതി ജിതിന് ജാമ്യം
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന് ജാമ്യമനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് വിജു എബ്രഹാമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത പൊലിസ് വാദം കോടതി തള്ളി.
തന്നെ കേസില്‍ കുടുക്കിയതാണെന്നായിരുന്നു ജിതിന്റെ വാദം. എന്നാല്‍ ജിതിനെതിരെ ഒട്ടേറെ കേസുകള്‍ ഉണ്ടെന്നും ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്നും പൊലിസ് വാദിച്ചു. നിലവില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുകയാണെന്നാണ് കോടതി വിധി. വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല.
കഴിഞ്ഞ ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സെപ്തംബര്‍ 22ന് ജിതിനെ പൊലിസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് രാഷ്ട്രീയത്തെളിവുകളില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ പ്രതിയാക്കി എന്നാരോപിച്ച് ജിതിന് ജാമ്യാപേക്ഷ നല്കി. ആരോപണങ്ങളെല്ലാം തെറ്റാണെന്നും താന്‍ നിരപരാധിയാണെന്നും ജിതിന് കോടതിയെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ കീഴ്ക്കോടതിയും തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് ജിതിന് ഹൈക്കോടതിയെ സമീപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."