HOME
DETAILS

മാങ്ങാ മോഷണം മുതല്‍ സ്വര്‍ണ കളവ് വരെ,ഇടയില്‍ മൂന്നാം മുറയും മര്‍ദനവും,നാണക്കേടിനും പ്രതിസന്ധിക്കുമിടയില്‍ കേരള പൊലിസ്

  
backup
October 21 2022 | 05:10 AM

kerala-complaint-against-kerala-police-on-brutal-torture-in-custody-2022

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാണക്കേടിനും പ്രതിസന്ധികള്‍ക്കുമിടയില്‍ ഞെരുങ്ങുകയാണ് കേരളാ പൊലിസ്. പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ ഈ കളങ്കത്തിന് കാരണം. മാങ്ങാ മോഷണം, മൂന്നാം മുറ പ്രയോഗം,വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള മര്‍ദനം,സ്വര്‍ണ കളവ് അങ്ങനെ നീണ്ടു പോകുന്നു പൊലിസിന് നേരെയുള്ള ആരോപണങ്ങള്‍.

കിളികൊല്ലൂരില്‍ സൈനികനും സഹോദരനും നേരെയുണ്ടായ മൂന്നാം മുറയും അവരെ കള്ളക്കേസില്‍ കുടുക്കിയതുമാണ് പൊലിസിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ ലോക്കല്‍ നേതാവായ വിഘ്‌നേഷ്, സഹോദരനും സൈനികനുമായ വിഷ്ണു എന്നിവരെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ കള്ളക്കേസില്‍ കുടുക്കിയതിനെ തുടര്‍ന്ന് വിഷ്ണുവിന്റെ വിവാഹം മുടങ്ങുകയും പി.എസ്.സി പട്ടികയിലുണ്ടായിരുന്ന വിഘ്‌നേഷിന് ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കാരിതിരിക്കുകയും ചെയ്തു. 12 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇവര്‍ കൊടുത്ത പരാതിയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ വിനോദ്, സബ് ഇന്‍സ്പെക്ടര്‍ എ.പി. അനീഷ്, അസി. സബ് ഇന്‍സ്പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ മണികണ്ഠന്‍പിള്ള എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ അസി. കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

രണ്ടാഴ്ച മുന്‍പാണ് കാഞ്ഞിരപ്പളളിയിലെ ഒരു ഫ്രൂട്ട്സ് കടയില്‍ നിന്നും പൊലിസ് ഉദ്യോഗസ്ഥന്‍ മാങ്ങാ മോഷ്ടിച്ച സംഭവം പുറത്തുവരുന്നത്. മോഷണ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ കുടുങ്ങിയതോടെ കള്ളന്‍ ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലിസ് ഓഫിസര്‍ ഷിഹാബാണെന്ന് കണ്ടെത്തിയിരുന്നു. കട ഉടമ പരാതി നല്‍കിയില്ലെങ്കിലും കാഞ്ഞിരപ്പള്ളി പൊലിസ് കേസ് എടുത്തു. കൂടാതെ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ ഒളിവില്‍ പോയ പൊലിസ് ഉദ്യോഗസ്ഥന് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് പരാതിയില്ലെന്ന് കടയുടമ കോടതിയെ അറിയിച്ചത്. കേസ് പിന്‍വലിക്കണമെന്നും കടയുടമ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.കേസ് ഒടുവില്‍ ഒത്തു തീര്‍പ്പായി.

കഴിഞ്ഞ ദിവസമാണ് മഞ്ചേരിയില്‍ ചായ കുടിക്കാന്‍ തട്ടുകടക്കരികെ വാഹനം നിര്‍ത്തിയ സ്ത്രീക്കുനേരെ പൊലീസിന്റെ അതിക്രമമുണ്ടായത്. പത്തുവയസ്സുകാരനായ മകന്‍ നോക്കി നില്‍ക്കെ യുവതിയെ പിടിച്ചുവലിച്ച് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. വാഹനപരിശോധനക്കിടെ കാര്‍ നിര്‍ത്തിയില്ല എന്നാരോപിച്ചായിരുന്നു പൊലീസ് നടപടി. എന്നാല്‍, ഇവരുടെ കാറിന് പൊലീസ് കൈകാണിച്ചില്ലെന്ന് യുവതിയും സഹോദരനും പറഞ്ഞു.

കോളേജ് ബസ് സ്റ്റോപ്പില്‍വച്ച് ബിരുദ വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് എസ്.എഫ്.ഐ ഏരിയ വൈസ് പ്രസിഡന്റ് പി.എസ്. വിഷ്ണുവിന് നേരെ പൊലിസ് മര്‍ദനമുണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. വിഷ്ണുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച് ജീപ്പില്‍ പിടിച്ചുകയറ്റുന്നതിനിടെ എസ്.ഐ അശോകന്‍ നെഞ്ചില്‍ പലതവണ ഇടിക്കുന്നതും കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിക്കുന്നതുമായ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മര്‍ദനത്തില്‍ അസി. കമീഷണര്‍ക്കും മുഖ്യമന്ത്രിക്കും വിഷ്ണു പരാതി നല്‍കിയിരുന്നു.

മലപ്പുറം കുഴിമണ്ണ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക്് മഫ്തിയിലെത്തിയ പൊലീസില്‍ നിന്ന് മര്‍ദ്ദനമേറ്റതായി പരാതി ഉയര്‍ന്നിരുന്നു. ഹൃദ്രോഗിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. എറണാകുളം കോതമംഗലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകനായ റോഷിനും പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റിരുന്നു. എസ്.ഐ മാഹിന്‍ സലീം സ്റ്റേഷനകത്ത് വച്ച് റോഷിന്റെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കോതമംഗലം തങ്കളം ബൈപ്പാസിലെ കടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്.

എറണാകുളത്ത് സ്വര്‍ണം മോഷ്ടിച്ചതിന് പൊലിസുകാരന്‍ അറസ്റ്റിലായി. സിറ്റി എആര്‍ ക്യാമ്പിലെ അമല്‍ ദേവ് ആണ് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്തു വപന്‍ വരുന്ന സ്വര്‍ണം മോഷ്ടിച്ചതിന് ഞാറയ്ക്കല്‍ പൊലിസിന്റെ കസ്റ്റഡിയിലായത്. ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം അമല്‍ദേവ് നടേശന്റെ വീട്ടില്‍ പോയിരുന്നു. ഇതിന് പിന്നാലെ സ്വര്‍ണം നഷ്ടമാവുകയായിരുന്നു. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണമെടുത്തതായി അമല്‍ദേവ് സമ്മതിച്ചിട്ടുണ്ട്. 10 പവന്‍ സ്വര്‍ണവും പൊലിസ് വീണ്ടെടുത്തു. അമലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ദിവസം തോറും ഉയരുന്ന ആരോപണങ്ങള്‍ക്കിടയില്‍ പ്രതിരോധത്തിലാകുകയാണ് പൊലീസും ആഭ്യന്തര വകുപ്പും. പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും എല്‍.ഡി.എഫിനോ പാര്‍ട്ടിക്കോ യാതൊരു നിയന്ത്രണവും പൊലീസിന് മേല്‍ ഇല്ലെന്നുമുള്ള രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago