HOME
DETAILS

സച്ചാർ റിപ്പോർട്ട് സംസ്ഥാന സർക്കാർ അട്ടിമറിച്ചു: റിയാദ് മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി

  
backup
August 09 2021 | 12:08 PM

riyadh-muslim-cordination-committee

റിയാദ്: കേരള സർക്കാരിൻറെ സച്ചാർ റിപ്പോർട്ട് അട്ടിമറിക്കെതിരെ കേരളത്തിൽ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സച്ചാർ സംരക്ഷണ സമിതി നടത്തി വരുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു റിയാദ് മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. റിയാദ് കെ എം സി സി പ്രസിഡണ്ട് സിപി മുസ്തഫ സാഹിബിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് ഐ സി, എം ഇ എസ്, സി ജി, തനിമ, ആർ ഐ സി സി, ആർ ഐ ഐ സി, എം എസ് എസ് എന്നീ മുസ്‌ലിം സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു. കെ എം സി സി നാഷണൽ ആക്ടിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സമസ്‌ത ഇസ്‌ലാമിക് സെൻറർ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആക്ടിങ് പ്രസിഡണ്ട് ഷാഫി ദാരിമി ദിബാജ് വിഷയാവതരണം നടത്തി.

സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മുസ്‌ലിം സമുദായത്തിൻറെ മാത്രം ഉന്നമനത്തിനായി തയ്യാറാക്കപ്പെട്ട പദ്ധതികളിൽ ന്യൂനപക്ഷമെന്ന പേരിൽ മറ്റു വിഭാഗങ്ങളെ ഉൾപ്പെടുത്തി മുസ്‌ലിംകളുടെ അവകാശം വെട്ടിച്ചുരുക്കാനുള്ള സംസ്ഥാന സർക്കാരിൻറെ നീക്കത്തെ യോഗം ശക്തമായി എതിർത്തു. മുസ്‌ലിം സമുദായത്തെ കൂടുതൽ പിന്നോക്കം തള്ളാനും സംവരണ അട്ടിമറി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാക്കി ഇതര സമുദായവുമായി പുലർത്തുന്ന സൗഹാർദത്തിൽ വിള്ളൽ വീഴ്ത്താനും ആണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിലയിരുത്തി. സച്ചാർ കമ്മീഷൻ ശുപാർശകൾ പൂർണമായി നടപ്പിലാക്കണമെന്ന് സർക്കാരിനോട് കമ്മിറ്റി ആവശ്യപ്പെടുകയും അല്ലാത്തപക്ഷം മുഴുവൻ പ്രവാസികളെയും അണിനിരത്തി വേർച്വൽ പ്രക്ഷോഭം നടത്തിയും മറ്റും സമരം കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

എസ് ഐ സി സെക്രട്ടറി അബ്ദുറഹ്‍മാൻ ഹുദവി ഖിറാഅതും ഹബീബുറഹ്മാൻ സമാപന പ്രസംഗവും നിർവഹിച്ചു. അബ്ദുല്‍ ജലീല്‍ (റിയാദ്‌ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), ഖലീല്‍ പാലോട് (തനിമ സാംസ്കാരിക വേദി), ഉമര്‍ ശരീഫ് (റിയാദ്‌ ഇസ്‌ലാഹി സെന്റർ), ഷഫീഖ് കൂടാളി (സഊദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), റഷീദ് അലി(സിജി), സൈതലവി ഫൈസി (സമസ്ത ഇസ്‌ലാമിക് സെന്റര്‍), യു പി മുസ്തഫ (കെ.എം.സി.സി), സൈനുല്‍ ആബിദ് (എം.ഇ. എസ്), താജുദീന്‍ ഓമശേരി (തനിമ) തുടങ്ങിയവർ വ്യത്യസ്ത സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. എ യു സിദ്ധീഖ് അവതാരകനായിരുന്നു. റഹ്‌മതെ ഇലാഹി നദ്‌വി സ്വാഗതവും ഹബീബ് വകീൽ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago