ലിസ് ട്രസിന്റെ രാജി: ആരായിരിക്കും ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി?
ലണ്ടന്‍: സാമ്പത്തിക മേഖലയിലെ തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറ്റാനാവാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ച് കളമൊഴിഞ്ഞതോടെ പുതിയ രാഷ്ട്ര തലവനെ കാത്തിരിക്കുകയാണ് ലോകം. സ്ഥാനമേറ്റ് 45 ദിവസത്തിനകം സ്ഥാനമൊഴിഞ്ഞതോടെ, ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കുറച്ച് കാലം പ്രധാനമന്ത്രിയായ വ്യക്തിയായി ലിസ് ട്രസ്.
പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ അടുത്തയാഴ്ച പൂര്‍ത്തിയാവും. അതുവരെ ലിസ് ട്രസ് കാവല്‍ പ്രധാനമന്ത്രിയായി തുടരും. എന്നാല്‍ പുതിയ പ്രധാനമന്ത്രിയെ കുറിച്ച് കൃത്യമായ യാതൊരു സൂചനകളും ഇതുവരെ പുറത്തുവന്നിട്ടില്ല. മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് സമ്പദ്‌മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ ഭരണപാര്‍ട്ടിയായ കണ്‍സര്‍വേറ്റീവിന് ഒറ്റ നേതാവിനെ ഉയര്‍ത്തിക്കാട്ടാനാവുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര സെക്രട്ടറിയുടെ രാജിക്ക് പിന്നാലെ കണക്കുകൂട്ടലിനേക്കാള്‍ വേഗത്തിലാണ് രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമറിയുന്നതെന്നും ലിസ് ട്രസിന് പകരമാര് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ലെന്നും ബ്രിട്ടനിലെ അല്‍ജസീറ പ്രതിനിധി ചാര്‍ലി ഏയ്‌ഞ്ചെല അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച ഉച്ചവരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം. നൂറ് എം.പിമാരുടെയെങ്കിലും പിന്തുണയുള്ളവര്‍ക്ക് മല്‍സരിക്കാം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 357 എം.പിമാരാണുള്ളത്. പാര്‍ട്ടി അംഗങ്ങളെല്ലാം ഓണ്‍ലൈനായി വോട്ട് രേഖപ്പെടുത്തും.
മുന്‍ ധനമന്ത്രി ഋഷി സുനക് ആണ് സാധ്യതകല്‍പ്പിക്കപ്പെടുന്നവരില്‍ മുന്നില്‍. ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനോട് മല്‍സരിച്ച് തോല്‍ക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് മറ്റൊരാള്‍. ബോറിസിന്റെയും ട്രസിന്റെയും കീഴില്‍ പ്രതിരോധ മന്ത്രിയായി ശ്രദ്ധപിടിച്ചുപറ്റിയ മുന്‍ സൈനികന്‍ ബെന്‍ വല്ലാസും സാധ്യതാ പട്ടികയിലുണ്ട്. മുന്‍ പ്രതിരോധ സെക്രട്ടറി പെന്നി മോര്‍ഡന്റിന്റെ പേരും ഉയരുന്നുണ്ട്. 2016ല്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കാംപയിനിന് നേതൃപരമായ പങ്കുവഹിച്ച വ്യക്തിയാണ് പെന്നി.
ബ്രിട്ടന്റെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി കെമി ബദെനോഷ്, മുന്‍ ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവെര്‍മാന്‍, മുന്‍ ആരോഗ്യ, വിദേശകാര്യ മന്ത്രി ജെറെമി ഹണ്ട് എന്നിവരും പരിഗണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."