കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം; 22 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മണിച്ചന്‍ ജയില്‍മോചിതനായി
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍ ജയില്‍മോചിതനായി. ജയില്‍ നടപടികള്‍ പൂര്‍ത്തിയായ മണിച്ചന്‍ തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് പുറത്തിറങ്ങി.മോചനത്തിനുള്ള സുപ്രിംകോടതിയുടെ ഉത്തരവ് ജയിലില്‍ ലഭിച്ചതോടെയാണ് മണിച്ചന്‍ പുറത്തിറങ്ങുന്നത്.
മണിച്ചന്റെ മോചനത്തിന് 30 ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവില്‍ ഇളവ് തേടിയാണ് മണിച്ചന്റെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചത്. മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും 30 ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാന്‍ കഴിയൂ എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പിഴത്തുക കെട്ടിവക്കാത്തത് കൊണ്ട് മാത്രം മണിച്ചന്‍ വീണ്ടും ശിക്ഷയനുഭവിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് മോചനം സാധ്യമായത്.
2000 ഒക്ടോബര്‍ 21 നാണ് നാടിനെ നടുക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തമുണ്ടാകുന്നത്. 31 പേരുടെ മരണത്തനിടയാക്കിയ മണിച്ചന് ജീവപര്യന്തത്തിന് പുറമെ 43 വര്‍ഷം തടവും കോടതി വിധിച്ചിരുന്നു.
വീട്ടിലെ ഭൂഗര്‍ഭ അറകളിലായിരുന്നു മണിച്ചന്‍ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ കലര്‍ത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."