'യൂസുഫ് ഭായ്' അഞ്ചാമത് ഔട്‌ലെറ്റ് ദേര ഗോള്‍ഡ് സൂഖില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദുബായ്: പെര്‍ഫ്യൂം മേഖലയിലെ പ്രശസ്ത ബ്രാന്റായ 'യൂസുഫ് ഭായി'യുടെ അഞ്ചാമത് ഔട്‌ലെറ്റ് ദേര ഗോള്‍ഡ് സൂഖില്‍ പ്രവര്‍ത്തനമാരംഭിച്ചു. യൂസുഫ് ഭായിയും (യൂസുഫ് മുഹമ്മദലി മടപ്പേന്‍) സഹോദരന്മാരായ ജലാല്‍ മുഹമ്മദലി മടപ്പേനും സുബൈര്‍ മുഹമ്മദലി മടപ്പേനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രുഖ അറബ് പെര്‍ഫ്യൂം നിര്‍മാതാക്കളും വിതരണക്കാരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
സോഷ്യല്‍ മീഡിയയില്‍ തരംഗമായ യൂസുഫ് ഭായിയുടെ ഫോളോവര്‍മാരും സുഹൃദ് വൃന്ദവുമടങ്ങിയ വന്‍ ജനക്കൂട്ടമാണ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനെത്തിയത്.
ദേര ഗോള്‍ഡ് സൂഖ് ന്യൂ എക്‌സ്റ്റന്‍ഷന്‍ ഏരിയയിലെ മോസ പ്‌ളാസ 2ല്‍ (ഷോപ് നമ്പര്‍ 3) ആണ് യൂസുഫ് ഭായിയുടെ പുതിയ ബ്രാഞ്ച് പ്രവര്ത്തനമാരംഭിച്ചിരിക്കുന്
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പെര്‍ഫ്യൂം ബ്‌ളെന്‍ഡറാണ് സ്വയം തന്നെ ഒരു ബ്രാന്റായ യൂസുഫ് ഭായ്. പ്രതിദിനം ഇരുനൂറോളം പെര്‍ഫ്യൂം ബ്‌ളെന്‍ഡിംഗ് യൂസുഫ് ഭായ് ഔട്‌ലെറ്റുകളില്‍ നടക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഇദ്ദേഹം ബ്‌ളെന്‍ഡിംഗ് നിര്‍വഹിച്ചു വരുന്നു.
പുതിയ ഔട്‌ലെറ്റ് തുറക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് യൂസുഫ് ഭായ് പറഞ്ഞു. എങ്ങും സുഗന്ധം പരക്കട്ടെയെന്നാണ് തനിക്ക് നല്‍കാനുള്ള സന്ദേശം. സുഗന്ധത്തിന്റെ നിര്‍വചനം തന്നെ ആധുനിക കാലത്ത് മാറിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ഗന്ധങ്ങള്‍ ദിനേനയെന്നോണം താന്‍ നിര്‍മിച്ചു കൊടുക്കുന്നു. മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം കൂടിയാണ് തന്റേതെന്നും അതിലേറെ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സമീപ ഭാവിയില്‍ കൂടുതല്‍ ഔട്‌ലെറ്റുകള്‍ തുറക്കും. ഫ്രാഞ്ചൈസികളും ആരംഭിക്കും. ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തനാരംഭത്തിനുള്ള ആലോചനകളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."