ഒളിംപ്യനായി എത്തി, കേട്ടത് സഹോദരിയുടെ മരണവാര്‍ത്ത; പൊട്ടിക്കരഞ്ഞ് താരം
ചെന്നൈ: ടോക്കിയോയിലെ ആരവങ്ങളില്‍ നിന്ന് നെഞ്ചുപൊട്ടുന്ന വേദനയിലേക്കാണ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീം അംഗമായ എസ്.ധനലക്ഷ്മി പറന്നിറങ്ങിയത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ പൂക്കളും ആരതിയുമായി സ്വീകരിക്കാന്‍ കാത്തു നിന്ന അമ്മയും ബന്ധുക്കളും അതു വരെ മറച്ചു വച്ച സങ്കടവാര്‍ത്ത പറഞ്ഞതോടെ സകല നിയന്ത്രണവും വിട്ടു പൊട്ടിക്കരഞ്ഞുപോയി ധനലക്ഷ്മി. 4 - 400 മിക്‌സ്ഡ് റിലേ റിസര്‍വ് ടീമിലെ അംഗമായിരുന്നു ഇരുപത്തിരണ്ടണ്ടുകാരിയായ ധനലക്ഷ്മി. 14ാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ട ശേഷം അമ്മ ഉഷയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു ജീവിതം. 2019ലെ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ പി.ടി.ഉഷയുടെ റെക്കോര്‍ഡ് തകര്‍ത്ത ധനലക്ഷ്മി പട്യാലയില്‍ ദേശീയ മത്സരത്തില്‍ മുന്‍നിര താരങ്ങളായ ദ്യുതി ചന്ദിനെയും ഹിമ ദാസിനെയും 100 മീറ്ററില്‍ തോല്‍പ്പിച്ചതോടെ ഒളിംപിക്‌സിലേക്കുള്ള വഴി തെളിഞ്ഞു. ധനലക്ഷ്മി പട്യാലയില്‍ പരിശീലനത്തില്‍ സജീവമായിരുന്നതിനിടെ, കഴിഞ്ഞ ജൂലൈ 12ന് സഹോദരി ഗായത്രി ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ഈ വിവരം അറിഞ്ഞാല്‍ ധനലക്ഷ്മിക്കു താങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു മാതാവ് ഉഷയ്ക്ക്. അതോടെ ദുരന്ത വാര്‍ത്ത പൂര്‍ണമായും മറച്ചു വച്ചാണ് അവര്‍ മകളെ ടോക്കിയോയിലേക്ക് യാത്രയാക്കിയത്. ഗുണ്ട@ൂരെന്ന ഗ്രാമം മുഴുവന്‍ ആ രഹസ്യം ഒളിപ്പിച്ചു.
കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങിയപ്പോള്‍ സ്വീകരിക്കാനെത്തിയ മാതാവിനോട് ഗായത്രിയെക്കുറിച്ച് ധനലക്ഷ്മി ചോദിച്ചു. രഹസ്യമാക്കിവച്ച മരണവാര്‍ത്ത ഉഷ പറഞ്ഞതോടെ ധനലക്ഷ്മി അലറിക്കരയാന്‍ തുടങ്ങി. നിലത്തു വീണു കരഞ്ഞ മകളെ സമാധാനിപ്പിക്കാന്‍ കഴിയാതെ ഉഷയും കുഴങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."