HOME
DETAILS
MAL
അരുണാചല്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് മലയാളി സൈനികനടക്കം നാലുപേര്‍
backup
October 21 2022 | 17:10 PM
ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മലയാളിയടക്കം നാലുസൈനികര്‍ക്ക് വീരമൃത്യു. ചെറുവത്തൂര്‍ കിഴക്കേമുറിയിലെ എം.കെ അശോകന്റെയും കെ.വി കൗസല്യയുടെയും മകന് കെ.വി. അശ്വിന് (24) ആണ് മരിച്ച മലയാളി.
കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. അശ്വിന് നാലുവര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്. അവധിക്ക് വന്ന് ഒരുമാസം മുന്‍പാണ് മടങ്ങിയത്. ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായിരുന്നു.
രാവിലെ 10.44നായിരുന്നു അപകടം. അപ്പര്‍ സിയാങ് നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മിഗ്ഗിങ് ഗ്രാമത്തിലാണ് അപകടം. എച്ച്എംഎല്‍ രുദ്ര എന്നറിയിപ്പെടുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. റോഡ് സൗകര്യമില്ലാത്തിടത്താണ് അപകടം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."