HOME
DETAILS

പുണ്യസ്ഥലങ്ങൾ സംരക്ഷിക്കാൻ ചരിത്രദൗത്യവുമായി സഊദി മദീന മുതൽ ബദ്ർ വരെയുള്ള കേന്ദ്രങ്ങൾ സംരക്ഷിക്കാൻ പദ്ധതി

  
backup
October 22 2022 | 03:10 AM

%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d


അബ്ദുസ്സലാം കൂടരഞ്ഞി


മദീന • മദീനയിൽ ഇസ്‌ലാമിക ചരിത്ര സ്ഥലങ്ങളുടെ പുനരുദ്ധാരണ പദ്ധതികൾക്ക് തുടക്കമിട്ട് സഊദി അറേബ്യ. പ്രവാചക ചരിത്രവുമായും ഇസ്‌ലാമിക ചരിത്രവുമായും ബന്ധപ്പെട്ട 100ലേറെ സ്ഥലങ്ങളുടെയും കേന്ദ്രങ്ങളുടെയും പുനരുദ്ധാരണമാണ് നടത്തുന്നത്.


മദീനയിൽ നിന്ന് ബദ്ർ വരെയുള്ള ചരിത്ര കേന്ദ്രങ്ങളുടെ സംരക്ഷണമാണ് എടുത്തു പറയേണ്ടത്. 2025 ഓടെ പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മദീനയിൽ നിന്ന് ബദ്ർ വരെ അൽഅരീശ് മസ്ജിദ്, അൽറൗഹാ പ്രദേശം, അൽഉദ്‌വത്തുദ്ദുൻയാ, അൽഉദ്‌വത്തുൽ ഖുസ്‌വാ, പ്രവാചകനുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ നടന്ന പ്രദേശങ്ങൾ എന്നിവ അടക്കം 175 കിലോമീറ്റർ ദൂരത്തിൽ 40 ലേറെ കേന്ദ്രങ്ങളുടെ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മദീന മേയർ അറിയിച്ചു. മദീന വികസന അതോറിറ്റിയിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഡെവലപ്‌മെന്റ് ഓഫിസാണ് പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നത്.


മദീന ഗവർണറും വികസന അതോറിറ്റി ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനാണ് പദ്ധതികൾക്ക് സമാരംഭം കുറിച്ചത്.
ഹജ്, ഉംറ മന്ത്രിയും പിൽഗ്രിംസ് സർവിസ് പ്രോഗ്രാം പ്രസിഡന്റുമായ ഡോ. തൗഫീഖ് അൽറബീഅയും ഡെപ്യൂട്ടി സാംസ്‌കാരിക മന്ത്രി ഹാമിദ് ബിൻ മുഹമ്മദ് ഫായിസും ചടങ്ങിൽ സന്നിഹിതരായിരുന്നു.


വികസന പദ്ധതികൾ പൂർത്തിയാക്കിയ എട്ടു കേന്ദ്രങ്ങൾ ചടങ്ങിൽ മദീന ഗവർണർ ഉദ്ഘാടനം ചെയ്തു. അൽഗമാമ മസ്ജിദ്, അൽസുഖ്‌യാ മസ്ജിദ്, അൽറായ മസ്ജിദ്, അബൂബക്കർ സിദ്ദീഖ് മസ്ജിദ്, ഉമർ ബിൻ അൽഖത്താബ് മസ്ജിദ്, ബനീഅനീഫ് മസ്ജിദ്, പ്രവാചകൻ ഉപയോഗിച്ച കിണറുകളിൽ ഒന്നായ ഗർസ് കിണർ, ഉർവതുബിൻ സുബൈർ കൊട്ടാരം എന്നിവിടങ്ങളിലാണ് പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. ചരിത്ര കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള ഏതാനും കരാറുകളും ധാരണാപത്രങ്ങളും ചടങ്ങിൽ ഒപ്പുവെച്ചു.
ഉഹദിലെ സയ്യിദുശ്ശുഹദാ ചത്വരം, മസ്ജിദുന്നബവിക്ക് പടിഞ്ഞാറുള്ള സഖീഫതു ബനീ സാഇദ, ഖന്ദഖ്, ഖിബ്‌ലത്തൈൻ മസ്ജിദിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം, വാദി അൽഅഖീഖ് കരയിലുള്ള ഉസ്മാൻ ബിൻ അഫാൻ കിണർ, മദീന ആലിയയിലെ അൽഫഖീർ കിണർ എന്നിവയുടെ വികസന, പുനരുദ്ധാരണ പദ്ധതികൾക്കുള്ള കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago