HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന് കോടതിയില്‍ ഹാജരായി
backup
August 10 2021 | 08:08 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവന് കൊച്ചിയിലെ വിചാരണ കോടതിയില്‍ ഹാജരായി.
കഴിഞ്ഞ മെയ്മാസത്തില്‍ ഹാജരായിരുന്നെങ്കിലും കാവ്യയുടെ വിസ്താരം നടന്നിരുന്നില്ല.
ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം മുതലാണ് ആക്രമിക്കപ്പെട്ട നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിലുള്ള വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നാണ് പ്രോസിക്യൂഷന് ആരോപണം.
കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ആറു മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."