മയക്കുമരുന്നിനെതിരായ പ്രചാരണം; നാളെ വീടുകളിൽ ദീപം തെളിയിക്കണം: മന്ത്രി
തിരുവനന്തപുരം • മയക്കുമരുന്നിനെതിരേയുള്ള സര്‍ക്കാരിൻ്റെ പ്രചാരണപരിപാടികളുടെ ഭാഗമായി നാളെ വൈകീട്ട് ആറിന് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കണമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കൂടാതെ നിയോജക മണ്ഡലങ്ങളിൽ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ദീപം തെളിയിക്കലും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
ലഹരിക്കെതിരേയുള്ള കേരളത്തിൻ്റെ ഈ പോരാട്ടത്തില്‍ പങ്കാളികളായി വീടുകളില്‍ ദീപം തെളിയിക്കാൻ എല്ലാവരും തയാറാകണം. ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടി നടക്കും. ഒക്ടോബര്‍ 2ന് ആരംഭിച്ച പ്രചാരണത്തിൻ്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് നടന്നുവരുന്നത്. നവംബര്‍ ഒന്നിനാണ് ഒന്നാംഘട്ട പ്രചാരണം അവസാനിക്കുന്നത്. ഒന്നിന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലും ഓഫിസുകളിലും വിദ്യാര്‍ഥികളും പൊതുജനങ്ങളും ശൃംഖല തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."